Current Date

Search
Close this search box.
Search
Close this search box.

ട്രംപിന്റെ മുസ്‌ലിം യാത്രാ വിലക്ക് ഭരണഘടന ലംഘനമെന്ന് കോടതി

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് മുസ്‌ലിംകള്‍ക്ക് ഏര്‍പ്പെടുത്തിയ യാത്ര വിലക്ക് രാജ്യത്തെ ഭരണഘടന ലംഘനമാണെന്ന് ഫെഡറല്‍ അപ്പീല്‍ കോടതി അഭിപ്രായപ്പെട്ടു. ഇതു രാജ്യത്തെ ഭരണഘടനക്ക് എതിരാണെന്നും മതത്തിന്റെ പേരില്‍ ആളുകളെ വിഭജിക്കുകയാണ് ട്രംപ് ചെയ്യുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

ട്രംപിന്റെ നിയമത്തിനെതിരെയുള്ള മറ്റൊരു തിരിച്ചടിയാണ് വ്യാഴാഴാ്ച കോടതിയില്‍ നിന്നുമുണ്ടായത്. വിര്‍ജീനിയ ആസ്ഥാനമായുള്ള നാലാമത്തെ യു.എസ് സര്‍ക്യൂട്ട് കോട്ട് ആണ് വിമര്‍ശനമുന്നയിച്ചത്. 4നെതിരെ 9 വോട്ടുകള്‍ക്കാണ് വിധി പുറപ്പെടുവിച്ചത്. ട്രംപിന്റെ യാത്രാ വിലക്കിനെതിരെ വിധി പുറപ്പെടുവിക്കുന്ന യു.എസിലെ രണ്ടാമത്തെ കോടതിയാണിത്. മുസ്ലിംകള്‍ക്കെതിരെ പക്ഷപാതിത്വമാണ് ഈ നയത്തിന്റെ അടിസ്ഥാനമെന്നും കോടതി നിരീക്ഷിച്ചു.

നേരത്തെ സാന്‍ഫ്രാന്‍സിസ്‌കോയിലെ 9ാം യു.എസ് സര്‍ക്യൂട്ട് കോടതിയും ട്രംപിന്റെ നടപടിക്കെതിരെ അപ്പീല്‍ നല്‍കിയിരുന്നു. രാജ്യത്തെ ഫെഡറല്‍ കുടിയേറ്റ നിയമത്തെയാണ് ഇവ ലംഘിച്ചതെന്ന് അന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇത് ഭരണഘടനക്ക് എതിരാണോ എന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നില്ല.

കഴിഞ്ഞ സെപ്റ്റംബറിലാണ് ട്രംപ് ആറു മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് യു.എസിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. തുടര്‍ന്ന് യു.എസ് സുപ്രിം കോടതിയും ഇതിന് അനുമതി നല്‍കിയിരുന്നു. നിയമം പ്രാബല്യത്തില്‍ വരുത്താനം ലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാനുമായിരുന്നു ഉത്തരവിട്ടത്. ഇറാന്‍,ഛാഡ്,ലിബിയ,സൊമാലിയ,സിറിയ,യമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നതിന് ട്രംപ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

 

 

Related Articles