Current Date

Search
Close this search box.
Search
Close this search box.

ടീന്‍ ഇന്ത്യ കലാകായിക മത്സരങ്ങള്‍ ജനുവരി ഒന്നിന്

മനാമ: ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ നടത്തി കൊണ്ടിരിക്കുന്ന ‘പ്രവാചകചര്യ സന്തുലിതമാണ്’ എന്ന ദ്വിമാസ കാമ്പയിന്റെ ഭാഗമായി 12 മുതല്‍ 18 വയസ്സ് വരെയുള്ള ടീനേജ് പ്രായക്കാര്‍ക്കായി നടത്തുന്ന  ഫുട്‌ബോള്‍ മത്സരം ജനുവരി ഒന്നിന് രാവിലെ 7.30 മുതല്‍ മുഹറഖ് അല്‍ ഇസ്‌ലാഹ് സൊസൈറ്റി ഗ്രൗണ്ടില്‍  നടക്കുമെന്നു ടീന്‍സ് വിങ് കണ്‍വീനര്‍ എം. അബ്ബാസ് അറിയിച്ചു. ടൂര്‍ണമെന്റില്‍ 12 നും 18 ഇടയില്‍ പ്രായ പരിധിയുള്ള എട്ട് ടീമുകള്‍ ആയിരിക്കും മത്സരിക്കുക . കൂടുതല്‍ വിവരങ്ങള്‍ക്ക് 392102488, 39990765 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
കാമ്പയിന്റെ ഭാഗമായി കുടുംബിനികള്‍ക്കും ടീനേജ് വിദ്യാര്‍ത്ഥിനികള്‍ക്കുമായി സംഘടിപ്പിക്കുന്ന കലാമത്സരങ്ങള്‍ പ്രവാസി എഴുത്തുകാരി ശ്രീദേവീ മേനോന്‍ ഉത്ഘാടനം ചെയ്യും. ജനുവരി ഒന്നിനു വൈകീട്ട് നാലുമണിക്ക് സിഞ്ചിലുള്ള ഫ്രന്റ്‌സ് ഓഡിറ്റോറിയത്തിലാണ് പരിപാടികള്‍ അരങ്ങേറുക. കുടുംബിനികള്‍ക്ക് ഖുര്‍ആന്‍ പാരായണം, ഇസ്‌ലാമിക ഗാനം, പ്രസംഗം എന്നീ ഇനങ്ങളിലും, ടീനേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രസംഗം, ഇസ്‌ലാമിക ഗാനം എന്നീ ഇനങ്ങളിലുമാണ് മത്സരങ്ങള്‍. രജിസ്‌ട്രേഷനും വിശദവിവരങ്ങള്‍ക്കും 33538916, 33581661 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Related Articles