Current Date

Search
Close this search box.
Search
Close this search box.

ഞങ്ങള്‍ സദ്ദാമിനെ പുറത്താക്കിയത് ജനാധിപത്യത്തിന് വേണ്ടിയല്ല: കോണ്ടലീസ റൈസ്

വാഷിംഗ്ടണ്‍: മുന്‍ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനെ സ്ഥാനഭ്രഷ്ടനാക്കാനും അഫ്ഗാനിസ്ഥാനിലെ താലിബാനെതിരെ യുദ്ധം ചെയ്യാനും അമേരിക്കക്ക് പ്രേരകമായത് സുരക്ഷാ കാരണങ്ങള്‍ മാത്രമാണെന്ന് മുന്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി കോണ്ടലീസ റൈസ്. ജോര്‍ജ് ബുഷ് രണ്ടാമന്‍ അമേരിക്കന്‍ പ്രസിഡന്റായിരിക്കെയാണ് റൈസ് വിദേശകാര്യ സെക്രട്ടറി സ്ഥാനം വഹിച്ചിരുന്നത്.
”കേവലം സുരക്ഷാ കാരണങ്ങളുടെ പേരിലാണ് ഞങ്ങള്‍ ഇറാഖിലേക്ക് തിരിച്ചത്. അവിടെ സമൂലനാശകാരികളായ ആയുധങ്ങള്‍ ഉണ്ടെന്ന ഞങ്ങളുടെ വിശ്വാസത്തിന്റെ പേരിലല്ലാതെ സദ്ദാം ഹുസൈനെ അധികാരഭ്രഷ്ടനാക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടില്ല. 2003ല്‍ ഇറാഖിലും 2001ല്‍ ഇറാഖിലും സൈനിക ശക്തി പ്രയോഗിച്ചപ്പോള്‍ അവിടെ ജനാധിപത്യം കൊണ്ടു വരിക എന്നത് പ്രസിഡന്റ് ബുഷിന്റെ പദ്ധതികളില്‍ തീര്‍ത്തും ഇല്ലാത്ത ഒന്നായിരുന്നു.” വ്യാഴാഴ്ച്ച വാഷിംഗ്ടണിലെ ബ്രൂകിംഗ് ഇന്‍സ്റ്റിട്യൂട്ടില്‍ ഒരു പരിപാടിയില്‍ സംബന്ധിച്ചു കൊണ്ട് അവര്‍ പറഞ്ഞു.
ഇറാഖിലെ മാരകായുധങ്ങളെ സംബന്ധിച്ച അമേരിക്കന്‍ വിശദീകരണം പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് ജനാധിപത്യത്തിന്റെ പേരില്‍ മുറവിളി കൂട്ടി അമേരിക്ക അവിടെ ഇടപെട്ടത്. പതിനായിരങ്ങളുടെ ജീവനെടുക്കുകയും നിരവധി പേര്‍ക്ക് പേരിക്കേല്‍പ്പിക്കുകയും ലക്ഷക്കണക്കിന് വിധവകളെയും അനാഥകളെയും സൃഷ്ടിക്കുന്നതിന് പ്രസ്തുത ഇടപെടല്‍ കാരണമായി. വിഭാഗീയതയുടെ അടിസ്ഥാനത്തിലുള്ള കടുത്ത രാഷ്ട്രീയ സംഘര്‍ഷത്തിലേക്ക് ഇറാഖിനെ തള്ളിവിടുന്നതിനും അത് കാരണമായി. ബറാക് ഒബാമയുടെ ഭരണകാലത്ത് അമേരിക്ക ഇറാഖില്‍ നിന്ന് പിന്‍വാങ്ങുകയും യാഥാര്‍ഥ്യങ്ങള്‍ വെളിപ്പെടുകയും ചെയ്തു.

Related Articles