Current Date

Search
Close this search box.
Search
Close this search box.

ജോര്‍ദാനിലെ സിറിയന്‍ കുടുംബങ്ങള്‍ കടുത്ത ദാരിദ്ര്യത്തില്‍

അമ്മാന്‍: ജോര്‍ദാനില്‍ കഴിയുന്ന സിറിയന്‍ അഭയാര്‍ത്ഥികളില്‍ 85 ശതമാനവും കഴിയുന്നത് കടുത്ത ദാരിദ്ര്യത്തിലെന്ന് റിപ്പോര്‍ട്ട്. യു.എന്‍ അഭയാര്‍ത്ഥി സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് സിറിയന്‍ കുടുംബങ്ങളാണ് ദാരിദ്ര്യരോഖക്ക് താഴെയാണ് കഴിയുന്നത് എന്ന് പുറത്തുവിട്ടത്.

സാമ്പത്തിക പ്രതിസന്ധി മൂലം ജോര്‍ദാനില്‍ കഴിയുന്ന 30,000ത്തോളം സിറിയന്‍ കുടുംബങ്ങള്‍ക്കുള്ള അടിസ്ഥാന സഹായങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്നും 2018 ആദ്യ പകുതിയോടെ 28 ശതമാനം സഹായങ്ങള്‍ മാത്രമേ തങ്ങള്‍ക്ക് വിതരണം ചെയ്യാനായുള്ളൂവെന്നും യു.എന്‍.എച്ച്.സി.ആര്‍ വക്താവ് മുഹമ്മദ് അല്‍ ഹവാരി പറഞ്ഞു.

ഒരു മാസം 6 മില്യണ്‍ ഡോളറിന്റെ സഹായം ഇവിടെ ആവശ്യമുണ്ടെന്നും അഞ്ച് അംഗങ്ങളടങ്ങിയ ഒരു കുടുംബത്തിന് 250 ഡോളറിന് തുല്യമാണിതെന്നും അദ്ദേഹം പറഞ്ഞു. റമദാനില്‍ അഭയാര്‍ത്ഥികള്‍ക്കായി അന്താരാഷ്ട്ര തലത്തില്‍ ക്യാംപയിന്‍ നടത്തി അഭയാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഫണ്ട് കണ്ടെത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.

 

 

Related Articles