Current Date

Search
Close this search box.
Search
Close this search box.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പ്രസക്തി വര്‍ധിക്കുന്നു: എ.ജി.സി ബഷീര്‍

കാസര്‍കോട്: സമൂഹത്തില്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂടി വരുന്ന സാഹചര്യത്തില്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്  ഏറെ പ്രസക്തിയുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ പറഞ്ഞു. പിപ്പീള്‍സ് ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാര്‍ക്ക് തന്നെ ജീവിക്കാന്‍ ഏറെ പ്രവാസം നേരിടുന്ന കാലമാണ്. ഇവിടെ പാവങ്ങളുടെ കാര്യം ദയനീയമാണ്. ഇവിടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയ സാമുദായിക പരിഗണനകള്‍ ഇല്ലാതെയുള്ള കൂട്ടായ്മകള്‍ രൂപപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ബൈത്തുസക്കാത്ത് കേരള അംഗം യു.പി. സിദ്ദീഖ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഓണകിറ്റുകളുടെ വിതരണം ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് കെ. മുഹമ്മദ് ഷാഫി നിര്‍വ്വഹിച്ചു. ജില്ലാ സെക്രട്ടറി അഷ്‌റഫ് ബായാര്‍ സ്വാഗതവും പി.എസ് മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.

Related Articles