Current Date

Search
Close this search box.
Search
Close this search box.

ജറൂസലേമിലെ ഖബര്‍സ്ഥാനുകളിലും ഇസ്രായേലിന്റെ ആക്രമണം

ജറൂസലേം: മരിച്ചവരെയും വെറുതെ വിടാതെ ഇസ്രായേലിന്റെ ക്രൂരത. ജറൂസലേമിലെ മുസ്‌ലിംകളുടെ ഖബര്‍സ്ഥാനുകള്‍ക്ക് നേരെയാണ് ഇസ്രായേല്‍ കുടിയേറ്റക്കാര്‍ ആക്രമണം നടത്തുന്നത്. കിഴക്കന്‍ ജറൂസലേമിലെ മസ്ജിദുല്‍ അഖ്‌സയുടെ കിഴക്കന്‍ ഭാഗത്തെ ബാബുറഹ്മക്കു സമീപമുള്ള ഖബര്‍സ്ഥാനു നേരെയാണ് ആക്രമണം നടത്തിയത്.

ബുധനാഴ്ച ഖുദ്‌സ് പ്രസ് ആണ് വാര്‍ത്ത പുറത്തുവിട്ടത്.
ഇസ്രായേല്‍ പൊലിസിന്റെ സംരക്ഷണത്തിലുള്ള ഖബറിടമാണ് നശിപ്പിച്ചത്. ഇസ്രായേലിന്റെ നേച്വര്‍ ആന്റ് പാര്‍ക്‌സ് അതോറിറ്റിയുടെ ഉദ്യോഗ്‌സഥരാണ് ഖബറുകള്‍ക്ക് നേരെ ആക്രമണം നടത്തിയതെന്ന് ജറൂസലേമിലെ ഇസ്‌ലാമിക് എന്‍ഡോവ്‌മെന്റ് വിഭാഗം അറിയിച്ചു. ഖബറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
ഇസ്രായേലിന്റെ ആക്രമണം തടയാന്‍ ശ്രമിച്ച ഫലസ്തീന്‍ യുവാക്കളെ ഇസ്രായേല്‍ പൊലിസ് മര്‍ദിച്ചു.

2015ല്‍ ഇസ്രായേല്‍ ഖബറിനു സമീപത്തുകൂടെ റെയില്‍വേയും വയറുകളും കൊണ്ടുപോകാന്‍ വേണ്ടി ഖബറുകള്‍ പൊളിച്ചിരുന്നു. തുടര്‍ന്ന് 2016ലും 2017ലും നിരവധി ഖബര്‍സ്ഥാനുകള്‍ ഇസ്രായേല്‍ അധികൃതര്‍ നശിപ്പിച്ചിരുന്നു.

 

Related Articles