Current Date

Search
Close this search box.
Search
Close this search box.

ജറൂസലം: ന്യൂസ്‌ലാന്‍ഡ് പോപ് ഗായിക ഇസ്രായേലിലെ സംഗീത പരിപാടി റദ്ദാക്കി

വെല്ലിങ്ടണ്‍: ന്യൂസ്‌ലാന്‍ഡ് പോപ് ഗായിക ലോര്‍ദെ ഇസ്രായേലിലെ സംഗീത പരിപാടി റദ്ദാക്കി. ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന അധിനിവേശത്തില്‍ പ്രതിഷേധിച്ചാണ് പരിപാടി പിന്‍വലിച്ചത്. ഇസ്രായേലിനെതിരേ ന്യൂസ്‌ലാന്‍ഡില്‍ നടക്കുന്ന ഓണ്‍ലൈന്‍ ക്യാംപയിന്റെ ഭാഗമായാണ് ലോര്‍ദെ പരിപാടി റദ്ദാക്കിയത്.

‘എനിക്ക് ധാരാളം കത്തുകളും മെസേജുകളുമാണ് ലഭിച്ചത്. ഈ വിഷയത്തില്‍ നിരവധി ചര്‍ച്ചകളും അഭിപ്രായപ്രകടനങ്ങളും ജനങ്ങളുമായി നടത്തി. ഞാന്‍ വിചാരിക്കുന്നു ഈ സമയത്തുള്ള ശരിയായ തീരുമാനം പരിപാടി റദ്ദാക്കുക എന്നതാണ്’. ലോര്‍ദ് പ്രസ്താവനയില്‍ പറഞ്ഞു.

അടുത്ത വര്‍ഷം ജൂണ്‍ അഞ്ചിന് തെല്‍അവീവില്‍ വച്ചാണ് ലോര്‍ദെയും സംഘവും ഷോ നടത്താന്‍ തീരുമാനിച്ചിരുന്നത്. ലോര്‍ദിന്റെ വേള്‍ഡ് ടൂറിന്റെ ഭാഗമായാണ് പരിപാടി. തെല്‍അവീവിനു പുറമേ യു.എസ്,കാനഡ എന്നിവിടങ്ങളിലും ഇവരുടെ സംഗീതി പരിപാടി അരങ്ങേറുന്നുണ്ട്.

ബഹിഷ്‌കരണം,വിഭജനം,ഉപരോധം എന്ന തലക്കെട്ടില്‍ ബി.ഡി.എസ് മൂവ്‌മെന്റ് നടത്തുന്ന ക്യാംപയിന്റെ ഭാഗമായാണ് പരിപാടി റദ്ദാക്കിയത്. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് ഇസ്രായേല്‍ നടത്തുന്ന അധിനിവേശത്തിന് അറുതി വരുത്താന്‍ അന്താരാഷ്ട്ര തലത്തില്‍ ഇസ്രായേലിനെതിരേ സാമ്പത്തികമായും രാഷ്ട്രീയമായും ഉപരോധം നടത്താനാണ് സംഘടനയുടെ ആഹ്വാനം. ജറൂസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി ട്രംപ് പ്രഖ്യാപിച്ചതിനെതിരേയും ഓണ്‍ലൈനില്‍ സജീവമായ ക്യാംപയിനാണ് ഇവരുടെ നേതൃത്വത്തില്‍ നടക്കുന്നത്. ക്യാംപയിന്റെ ഭാഗമായി നേരത്തെയും ചില കലാകാരന്മാര്‍ ഇസ്രായേലിലുള്ള തങ്ങളുടെ പരിപാടി റദ്ദാക്കി രംഗത്തെത്തിയിരുന്നു.

‘എനിക്ക് പരിപാടിക്ക് വരാന്‍ കഴിയാത്തതില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നതായും നമുക്കെല്ലാം ഒരുമിച്ച് നൃത്തം ചെയ്യാനുള്ള ദിവസം വന്നെത്തുമെന്നും 21ഉകാരിയായ ലോര്‍ദെ പ്രസ്താവനയില്‍ അറിയിച്ചു. ട്വിറ്ററിലൂടെ ക്യാംപയിന്റെ ഭാഗമായി ആക്റ്റിവിസ്റ്റുകളുമായി ചര്‍ച്ച നടത്തിയതിനു ശേഷമാണ് അവര്‍ പരിപാടി റദ്ദാക്കാന്‍ തീരുമാനമെടുത്തത്.

 

Related Articles