Current Date

Search
Close this search box.
Search
Close this search box.

ജമ്മു കാശ്മീരില്‍ 5700 റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ വസിക്കുന്നുണ്ട്: മഹബൂബ മുഫ്തി

ശ്രീനഗര്‍: ജമ്മുവിലും സാംബ ജില്ലയിലുമായി 5700 റോഹിങ്ക്യന്‍ മുസ്‌ലിംകളും 332 മറ്റ് വിദേശികളും സംസ്ഥാനത്ത് വസിക്കുന്നുണ്ടെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മഹബൂബ മുഫ്തി കഴിഞ്ഞ ദിവസം വ്യക്തമാക്കി. സ്വന്തം നിലക്ക് സംസ്ഥാനത്ത് എത്തിയവരാണ് അവരെന്നും മേല്‍പറഞ്ഞ ജില്ലകളില്‍ പലയിടത്തുമായിട്ടാണ് അവര്‍ കഴിയുന്നതെന്നും ബി.ജെ.പി എം.എല്‍.എ സത് പാല്‍ ശര്‍മയുടെ ചോദ്യത്തിന് നല്‍കിയ രേഖാമൂലമുള്ള മറുപടിയില്‍ അവര്‍ അറിയിച്ചു. ഈ വിദേശികളെ തീവ്രവാദികളാക്കി മാറ്റുന്ന റിപോര്‍ട്ടുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അത്തരം പരാതികള്‍ ലഭിച്ചാല്‍ അത്തരം വ്യക്തികള്‍ക്കും സംഘടനകള്‍ക്കും എതിരെ നിയമപ്രകാരമുള്ള ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്ക് വേണ്ടി സംസ്ഥാനത്ത് ചില മദ്‌റസകള്‍ നടത്തുന്നുണ്ടെന്ന കാര്യവും അവര്‍ സൂചിപ്പിച്ചു.
ആക്രമണ സംഭവങ്ങളില്‍ റോഹിങ്ക്യക്കാര്‍ ഏതെങ്കിലും വിധത്തില്‍ പങ്കുവഹിച്ചതായി കണ്ടിട്ടില്ലെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി മഹബൂബ പറഞ്ഞു. എന്നാല്‍ അനധികൃത അതിര്‍ത്തി കടക്കല്‍ അടക്കമുള്ള കുറ്റങ്ങളുടെ പേരില്‍ 38 റോഹിങ്ക്യകള്‍ക്കെതിരെ 17 എഫ്.ഐ.ആര്‍ രെജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ കൂട്ടിചേര്‍ത്തു.

Related Articles