Current Date

Search
Close this search box.
Search
Close this search box.

ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് ജില്ലാ സമ്മേളനം ജനുവരി 14ന്

കോഴിക്കോട്: ‘ഇസ്‌ലാം സന്തുലിതമാണ്’ എന്ന പ്രമേയത്തില്‍ 2017 ജനുവരി 14ന് നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ പ്രഖ്യാപന സമ്മേളനം വെള്ളിയാഴ്ച വൈകീട്ട് വടകര കോട്ടപ്പറമ്പില്‍ നടക്കും. ഇസ്‌ലാമിക പ്രമാണങ്ങളുടെ തെറ്റായ വ്യാഖ്യാനവും അതിരുവിട്ട പ്രവര്‍ത്തനങ്ങളും മുഖ്യധാര സൃഷ്ടിക്കുന്ന ഇസ്‌ലാം ഭീതിയും അത് മൂലമുണ്ടാവുന്ന അസഹിഷ്ണുതയേയും അഭിമുഖീകരിക്കുന്നതായിരിക്കും സമ്മേളനമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രഖ്യാപന സമ്മേളനം ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീര്‍ വി.ടി.അബ്ദുല്ല കോയ ഉദ്ഘാടനം ചെയ്യും. മാധ്യമം – മീഡിയ വണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ.അബ്ദുറഹ്മാന്‍ മുഖ്യ പ്രഭാഷണം നടത്തും. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡണ്ട് വി.പി ബഷീര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സമ്മേളന കണ്‍വീനര്‍ സുബ്ഹാന്‍ ബാബു പ്രമേയം വിശദീകരിക്കും.
ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നവംബര്‍ 20ന് കോഴിക്കോട് യുവജന സംഗമവും ഡിസംബര്‍ നാലിന് കൊടുവള്ളിയില്‍ വിദ്യാര്‍ഥി സമ്മേളനം നടക്കും. ഡിസംബര്‍ 10ന് കുറ്റിയാടിയില്‍ വിദ്യാര്‍ഥിനി സംഗമവും ഇസ്‌ലാമും ബഹുസ്വരതയും എന്ന വിഷയത്തില്‍ മുക്കത്ത് വെച്ച് സംവാദ സദസ്സും സംഘടിപ്പിക്കും. അയല്‍ക്കൂട്ടങ്ങള്‍, സൗഹൃദ വിരുന്നുകള്‍, കുടുംബ സംഗമങ്ങള്‍, തുടങ്ങയ പരിപാടികളും സമ്മേളനത്തിന്റെ ഭാഗമായി നടക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ വി.പി. ബഷീര്‍, കണ്‍വീനര്‍ എം.സി. സുബ്ഹാന്‍ ബാബു, ജില്ലാ സെക്രട്ടറി ഫൈസല്‍ പൈങ്ങോട്ടായി, എസ്. ഖമറുദ്ദീന്‍, നഈം ഗഫൂര്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles