Current Date

Search
Close this search box.
Search
Close this search box.

ജനറല്‍ ആശുപത്രിയുടെ ശോചനീയാവസ്ഥ: സോളിഡാരിറ്റി നിവേദനം നല്‍കി

കാസര്‍കോട്: ജനറല്‍ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി ജില്ലാ നേതൃസംഘം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് നിവേദനം നല്‍കി.  ആവശ്യത്തിന് ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും നിയമിക്കുന്നതിന് 1961ലെ സ്റ്റാഫ് പാറ്റേണ്‍ പുതുക്കുക. കിടത്തി ചികിത്സക്കായി നിലവിലുള്ള 212 ബെഡുകളില്‍ നിന്നും 500 ബെഡ്ഡുകളായി ഉയര്‍ത്തുക. ആവശ്യത്തിന് കെട്ടിട സൌകര്യം ഒരുക്കുക. വൈദ്യുതി നിലച്ചാല്‍ ഇരുട്ടിലാവുന്ന അവസ്ഥ ഒഴുവാക്കാന്‍ ആശുപത്രിയില്‍ ആവശ്യത്തിന് ജനറേറ്ററുകള്‍ സ്ഥാപിക്കുക. ആധുനിക ചികിത്സ സൗകര്യങ്ങള്‍ ഒരുക്കുക, എക്‌സെ, സ്‌കാനിംഗ് സംവിധാനം അനുവദിക്കുക. പൂര്‍ണശേഷിയില്‍ ബ്ലഡ് ബാങ്ക് സംവിധാനിക്കുക, ജില്ലയില്‍ നിന്നും കടത്തികൊണ്ടു പോയ 108 ആംബുലന്‍സ് ജില്ലയ്ക്ക് അനുവദിക്കുക, തുടങ്ങിയ ആവശ്യങ്ങളാണ് മന്ത്രിക്ക് മുന്‍പാകെ സോളിഡാരിറ്റി നേതാക്കള്‍ അവതരിപ്പിച്ചത്.

Related Articles