Current Date

Search
Close this search box.
Search
Close this search box.

ഗോരക്ഷക ഗുണ്ടകളുടെ മര്‍ദനത്തിനിരയായ ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്തു

ഗോരക്ഷക ഗുണ്ടകുളുടെ ആക്രമണത്തിനിരയായ ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച നേതാവ് സലിം ഷായെ ഗോമാംസം കൈവശം വെച്ചതിന് നാഗ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര മൃഗസംരക്ഷണ നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഗോമാംസം കൊണ്ടുപോകുന്നു എന്നാരോപിക്കപ്പെട്ട് ജൂലൈ 12നാണ് സലിം ഗോരക്ഷാ പ്രവര്‍ത്തകരാല്‍ ആക്രമിക്കപ്പെട്ടത്. ശനിയാഴ്ച്ച രാത്രിയാണ് സലിമിനെ അറസ്റ്റ് ചെയതതെന്നും ഞായറാഴ്ച്ച നാര്‍ഖെഡ് മജിസ്‌ട്രേറ്റിന് മുമ്പില്‍ അയാളെ ഹാജരാക്കി ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണെന്ന് നാഗ്പൂര്‍ റൂറല്‍ എസ്.പി ശൈലേഷ് ബല്‍കാവ്‌ദെ പറഞ്ഞു. ജലാല്‍ഖേഡ പോലീസ് സ്‌റ്റേഷനിലാണ് സലിമിനെതിരെയുള്ള കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ കസ്റ്റഡി നീട്ടികിട്ടാന്‍ പോലീസ് ആവശ്യപ്പെടുമെന്നും അദ്ദേഹം സൂചിപ്പിച്ചു. സലിം ഷാ കൈവശം വെച്ചത് ഗോമാംസം തന്നെയായിരുന്നു എന്ന് ഫോറന്‍സിക് റിപോര്‍ട്ട് സ്ഥിരീകരിച്ചിരുന്നു.
തന്റെ കൈവശമുണ്ടായിരുന്നത് എന്ത് മാംസമാണെന്ന് സലിമിന് അറിയില്ലായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ കുടുംബം പറയുന്നത്. ഇപ്പോള്‍ തന്നെ തങ്ങള്‍ പ്രശ്‌നത്തിലാണെന്നും കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളിലൊരാള്‍ പറഞ്ഞു. ഷായെ ആക്രമിച്ച സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു.

Related Articles