Current Date

Search
Close this search box.
Search
Close this search box.

ഗോധ്രാ സംഭവത്തിന് പിന്നില്‍ ഹിന്ദുത്വ ശക്തികള്‍: കട്ജു

ന്യൂഡല്‍ഹി: ഗുജറാത്ത് വംശഹത്യക്ക് ഹേതുവായ ഗോധ്രാ ട്രെയിന്‍ കത്തിച്ച സംഭവത്തിന് പിന്നില്‍ ഹിന്ദുത്വ ശക്തികളാണെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജിയും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മുന്‍ ചെയര്‍മാനുമായ മാര്‍ക്കേണ്ഡയ കട്ജു. തന്‍െ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2002 ല്‍ ഗോധ്രയില്‍ നടന്ന സംഭവത്തില്‍ 54 ഹിന്ദു സന്യാസിമാര്‍ വെന്തുമരിച്ചിരുന്നു. ഗോധ്രാ സംഭവത്തിന് പിന്നില്‍ മുസ്‌ലിംകളല്ലെന്നും ഹിന്ദുത്വ ശക്തികളാണെന്നതിനും നിങ്ങളുടെ കയ്യില്‍ തെളുവുണ്ടോ എന്നും ഇവര്‍ ആരെങ്കിലും ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ടോ എന്നും എന്നോട് പലരും ചോദിക്കുന്നു.
എന്റെ കയ്യില്‍ പ്രത്യക്ഷ തെളിവുകള്‍ ഇല്ലെങ്കിലും യഥാര്‍ഥത്തില്‍  ഇതാണ് വാസ്തവം. എന്നാല്‍ ഇതിന് പരോക്ഷമായ തെളിവുകള്‍ ധാരാളമുണ്ട്. ജനങ്ങളെ തൂക്കിക്കൊല്ലുന്നതുപോലും പരോക്ഷമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. എല്ലാ ക്രിമിനല്‍ വക്കീലുമാര്‍ക്കും അറിയാവുന്നതുപോലെ, ഒരു കേസ് തെളിയിക്കുന്നതില്‍ പരോക്ഷതെളിവുകള്‍ക്കും വളരെയധികം പ്രാധാന്യമുണ്ട്. അതുകൊണ്ട് നമുക്ക് ചോദിക്കാനുള്ളത് 54 രാമഭക്തരെ കൊലപ്പെടുത്തിയതിന്റെ യഥാര്‍ഥ ഗുണഭോക്താക്കള്‍ ആരായിരുന്നു എന്നതാണ്. കൃത്യമായും ഇത് ഗുജറാത്തിനെ വര്‍ഗീയവത്കരിക്കുന്നതിനും മുസലിംകളെ ആക്രമിക്കുന്നതിനും വേണ്ടി നേരത്തെ തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമായി നടന്ന ആക്രമണമാണ്. ഈ സംഭവം നടന്ന ഉടനെ 91 ശതമാനം ഹിന്ദുക്കള്‍ ഒരുചേരിയിലും ഒമ്പത് ശതമാനം മുസ്‌ലിംകള്‍ മറുചേരിയിലും അണിനിരക്കുന്നതിന് ഗുജറാത്ത് സാക്ഷ്യംവഹിച്ചു. ഈ വിഭജനം ഗുണം ചെയ്തത് ആര്‍ക്കാണ്? ആരാണ് യഥാര്‍ഥത്തില്‍ ഇത് ചെയ്ത്?
ഈ സംഭവം യഥാര്‍ഥത്തില്‍ ഓര്‍മിപ്പിക്കുന്നത് 1939 സെപ്തംബര്‍ ഒന്നിനു നടന്ന ‘ഗ്ലേവിറ്റ്‌സ്’ കൂട്ടക്കൊലയെയാണ്. ഹിറ്റലറിനു പോളണ്ടിനെ ആക്രമിക്കുന്നതിന് മുമ്പേ രചിക്കപ്പെട്ട ഒരു തിരക്കഥ ആവശ്യമായിരുന്നു. ഇതിനായി കുറച്ച് ജര്‍മനിക്കാരെ അദ്ദേഹം പോളണ്ടിന്‍െ സൈനികവേഷം ധരിപ്പിച്ച ശേഷം അവരോട് ജര്‍മനിയിലെ റേഡിയോ സ്‌റ്റേഷന്‍ ആക്രമിക്കാന്‍ ആജ്ഞാപിച്ചു. പിന്നീട് പോളണ്ട് ജര്‍മനിയെ ആക്രമിച്ചതായി  ഹിറ്റ്‌ലര്‍ തന്നെ പ്രഖ്യാപിച്ചു. സൈന്യത്തോട് പ്രതികാരത്തിന് പകരം പ്രതിരോധ നടപടി സ്വീകരിക്കാനും അദ്ദേഹം ഉത്തരവിട്ടു. ഇതായിരുന്നു പിന്നീട് പടര്‍ന്ന പന്തലിച്ച പോളണ്ട് അധിനിവേശത്തിന്റെ മൂല കാരണം.
ഗോധ്രയില്‍ 54 ഹിന്ദുക്കളെ കൊലപ്പെടുത്തിയതിന്റെ കേവല പ്രതികരണം മാത്രമാണ് ഗുജറാത്തില്‍ വശഹത്യയിലൂടെ 2000 മുസലിംകളെ കൊലപ്പെടുത്തിയതെന്ന് പലരും പറയുന്നു. 1938 ല്‍ ജര്‍മനയില്‍ നടന്ന ‘ക്രൈസ്റ്റല്‍ നൈറ്റ്’ എന്ന ഉന്മൂലനനടപിടിക്ക് ഹേതുവായും ഹിറ്റ്‌ലര്‍ പറഞ്ഞത് പാരിസിലെ ഒരു ജൂതനാല്‍ ജര്‍മന്‍ നയതന്ത്രജ്ഞന്‍ കൊല്ലപ്പെട്ടു എന്നതാണ്. എന്നാല്‍ 1945 ല്‍ രണ്ടാം ലോക യുദ്ധം അവസാനിക്കുകയും ജര്‍മ്മനി പരാജയപ്പെടുകയും ചെയ്തതോടെ നടന്ന ന്യൂറംബര്‍ഗ് വിചാരണ ‘ഗ്ലേവിറ്റ്‌സ്’, ‘ക്രൈസ്റ്റല്‍ നൈറ്റ്’ സംഭവങ്ങളുടെ പിന്നിലെ യാഥാര്‍ഥ്യം പുറത്ത്‌കൊണ്ടുവന്നതായും കട്ജു തന്റെ ഫേസ്ബുക്ക് പേജില്‍ക്കുറിച്ചു.

Related Articles