Current Date

Search
Close this search box.
Search
Close this search box.

ഗേള്‍സ് ഇന്ത്യ, ഖത്തര്‍ സ്‌പോര്‍ട്‌സ് മീറ്റ് 2018 സംഘടിപ്പിച്ചു

ഖത്തര്‍ ദേശീയ സ്‌പോര്‍ട്‌സ് ദിനത്തോടനുബന്ധിച്ച്  ഫ്രണ്ട്‌സ്  കള്‍ച്ചറല്‍  സെന്ററിന്റെ സഹകരണത്തോടെ ഗേള്‍സ് ഇന്ത്യ  ഖത്തര്‍,  ബര്‍വ വില്ലേജിലുള്ള ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌ക്കൂളില്‍ , 13 മുതല്‍ 20 വയസ്സ് വരെയുള്ള   പെണ്‍കുട്ടികള്‍ക്കായി ‘ഗേള്‍സ് ഇന്ത്യ സ്‌പോര്‍ട്‌സ് മീറ്റ് 2018’ സംഘടിപ്പിച്ചു .ഫരീഹ അബ്ദുല്‍ അസീസിന്റെ ഖിറാത്തോട് കൂടി ആരംഭിച്ച കായിക മാമാങ്കത്തിന്  വ്യത്യസ്ത വിഷയങ്ങളെ ആസ്പദമാക്കി 5 സോണുകളില്‍ നിന്ന് നൂറോളം കുട്ടികള്‍ അണിനിരന്ന വര്‍ണാഭമായ മാര്‍ച്ച് പാസ്‌ററ് നടന്നു. കഴിഞ്ഞ ദേശീയ  സംസ്ഥാന അത്‌ലറ്റിക് മീറ്റില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച ഇന്ത്യന്‍  കായിക താരം അപര്‍ണ റോയ് മാര്‍ച്ച് പാസ്റ്റിന്റെ  ഫ്‌ലാഗ് ഓഫ്  നിര്‍വ്വഹിച്ചു. സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് കെ.സി, വിമന്‍സ് സെന്റര്‍ പ്രസിഡന്റ് നഫീസത്ത് ബീവി,ഫ്രണ്ട്‌സ് കള്‍ച്ചറല്‍ സെന്റര്‍  വനിതാ വേദി എക്‌സിക്യൂട്ടീവ് അംഗങ്ങളായ സഫൂറ  സലീം,  സലീല,ഷറീന  റസാഖ്, വിമന്‍സ് സെന്റര്‍   വൈസ് പ്രസിഡന്റ്  മെഹര്‍ബാന്‍ കെ. സി,  റൈഹാന അസ്ഹര്‍,  ജനറല്‍ സെക്രട്ടറി സെറീന ബഷീര്‍,  ഗേള്‍സ്  ഇന്ത്യ  ഖത്തര്‍ സെന്‍ട്രല്‍ കോര്‍ഡിനേറ്റര്‍ സജ്‌ന ഫൈസല്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ഗേള്‍സ് ഇന്ത്യ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാരായ ഷഫീന സിറാജ്, ശാദിയ ഷരീഫ് എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.

 100 മീറ്റര്‍ ഓട്ടം, ലോങ്ങ് ജമ്പ്, ലെമണ്‍ ആന്‍ഡ് സ്പൂണ്‍, റിങ് ത്രോ ആന്‍ഡ് ക്യാച്ച്,  എന്നീ  3 വ്യക്തിഗത ഇനങ്ങളും റിലേ, വടം വലി, ബലൂണ്‍ റേസ്  എന്നീ  3  ഗ്രൂപ്പ്  ഇനങ്ങളും സ്‌പോര്‍ട്‌സ് ക്വിസുമായിരുന്നു  പരിപാടിയില്‍ ഉണ്ടായിരുന്നത്. 200 ഓളം  കുട്ടികളാണ് പരിപാടിയില്‍ പങ്കെടുത്തത്. മദിന ഖലീഫ സോണ്‍  ഓവറാള്‍  ചാമ്പ്യന്‍ഷിപ്പും  വക്ര  സോണ്‍ ഫസ്റ്റ്  റണ്ണര്‍ അപ്പും  കരസ്ഥമാക്കി.  

രിദവ കാസിമിന്റെ ഖിറാത്തോട് കൂടി ആരംഭിച്ച സമാപന ചടങ്ങില്‍ ഗേള്‍സ് ഇന്ത്യ പ്രസിഡന്റ് ഹെവ്‌ന ദുല്‍കിഫ്ല്‍  സ്വാഗതം പറഞ്ഞു. സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി പ്രസിഡന്റ് കെ. സി അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. വിമന്‍സ് സെന്റര്‍ പ്രസിഡന്റ് നഫീസത്ത് ബീവി, ഫ്രണ്ട്‌സ് കള്‍ച്ചറല്‍ സെന്റര്‍  വനിതാ വേദി പ്രസിഡന്റ് അപര്‍ണ റെനീഷ്,  വൈസ്  പ്രസിഡന്റ് ശ്രീലേഖ ലിജു, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ലിജി  അബ്ദുള്ള,  ബിന്ദു ഹരിദാസ്,  വിമന്‍സ് സെന്റര്‍   വൈസ് പ്രസിഡന്റ്  മെഹര്‍ബാന്‍ കെ. സി,  റൈഹാന അസ്ഹര്‍  ജനറല്‍ സെക്രട്ടറി സെറീന ബഷീര്‍,  ഗേള്‍സ്  ഇന്ത്യ, ഖത്തര്‍ സെന്‍ട്രല്‍ കോര്‍ഡിനേറ്റര്‍ സജ്‌ന ഫൈസല്‍ എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു.

 

Related Articles