Current Date

Search
Close this search box.
Search
Close this search box.

ഗുല്‍ബര്‍ഗ റാഗിംഗ്; സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം – സോളിഡാരിറ്റി

കോഴിക്കോട്: കര്‍ണ്ണാടകയിലെ ഗുല്‍ബര്‍ഗയില്‍ ക്രൂരമായ റാഗിംങ്ങിനിരയായ മലയാളിയായ ദലിത് വിദ്യാര്‍ഥിനിക്ക് നീതി കിട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി മിര്‍സാദ് റഹ്മാന്‍ ആവശ്യപ്പെട്ടു. മനസ്സില്‍ കൊണ്ടുനടക്കുന്ന ജാതി ബോധവും ദലിത് വിരുദ്ധതയും റാഗിംഗിന് കാരണമായിട്ടുണ്ട് എന്നാണ് മനസ്സിലാക്കാന്‍ കഴിയുക. സാമ്പത്തിക ശേഷിയും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് പ്രതികള്‍ രക്ഷപ്പെടാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജാഗ്രത കാണിക്കണം. ഈ വിഷയത്തില്‍ ഇരയുടെ നീതിക്ക് വേണ്ടി കൂടുതല്‍ പ്രതികരണങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles