Current Date

Search
Close this search box.
Search
Close this search box.

ഗസ്സയിലെ ഉദ്യോഗസ്ഥരുടെ ഈ മാസത്തെ ശമ്പളം ഖത്തര്‍ വഹിക്കും

ദോഹ: ഗസ്സയിലെ ഉദ്യോഗസ്ഥരുടെ ജൂലൈ മാസത്തെ ശമ്പളം പൂര്‍ണമായും തങ്ങള്‍ നല്‍കുമെന്ന് ഖത്തര്‍ പ്രഖ്യാപിച്ചു. ഗസ്സക്ക് മേല്‍ അധിനിവേശ ഇസ്രയേല്‍ അടിച്ചേല്‍പിച്ചിട്ടുള്ള ഉപരോധം കാരണമുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ജീവനക്കാരുടെ ദുരിതം ലഘുകരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണിത്. ഇതിന് വേണ്ടി 113 ദശലക്ഷം ഖത്തര്‍ റിയാല്‍ (31 ദശലക്ഷം ഡോളര്‍) നല്‍കാന്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഉത്തരവിട്ടിട്ടുണ്ടെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സിയെ ഉദ്ധരിച്ച് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു.
ഖത്തറിന്റെ ഈ സാഹോദര്യ സമീപനം ഉപരോധത്തില്‍ കഴിയുന്ന ഗസ്സയുടെ ദുരിതം ലഘൂകരിക്കുന്നതിന് സഹായകമാകുമെന്ന് ഹമാസ് രാഷ്ട്രീയ സമിതി അധ്യക്ഷന്‍ ഇസ്സത്ത് റിശ്ഖ് പറഞ്ഞു. ഫലസ്തീന്‍ വിഷയത്തോടും അവിടത്തെ ജനതയോടുമുള്ള ഖത്തറിന്റെ നിലപാടാണിത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഖത്തറിന്റെ ഔദാര്യത്തിന് ഗസ്സയിലെ സാമ്പത്തിക വകുപ്പ് അണ്ടര്‍ സെക്രട്ടറി യൂസുഫ് കിയാലി നന്ദിയും കടപ്പാടും അറിയിച്ചു. ഖത്തറിന്റെ സഹായം ലഭ്യമായാല്‍ ഉടന്‍ ഉദ്യോഗസ്ഥറുടെ ജൂലൈ മാസത്തെ ശമ്പളം വിതരണം ചെയ്യുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Related Articles