Current Date

Search
Close this search box.
Search
Close this search box.

ഗള്‍ഫ് പ്രതിസന്ധി രണ്ട് വര്‍ഷം നീണ്ടാലും പ്രശ്‌നമില്ല: ആദില്‍ ജുബൈര്‍

ലണ്ടന്‍: ഗള്‍ഫ് പ്രതിസന്ധി ഇനി രണ്ട് വര്‍ഷം കൂടി നീണ്ടുപോയാലും പ്രശ്‌നമൊന്നുമില്ലെന്നും ഖത്തറിനെ ബഹിഷ്‌കരിച്ച രാഷ്ട്രങ്ങളെ (സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത്) അത് ദോഷകരമായി ബാധിക്കില്ലെന്നും സൗദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍. ലണ്ടനിലെ സൗദി എംബസി ആസ്ഥാനത്ത് ‘അല്‍അറബിയ്യ’, ‘അല്‍ഹദസ്’ എന്നീ സൗദി ചാനലുകള്‍ക്ക് നല്‍കിയ പ്രസ്ഥാവനയിലാണ് അദ്ദേഹമിക്കാര്യം പറഞ്ഞത്. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക ടിറ്റര്‍ അക്കൗണ്ടിലും മന്ത്രിയുടെ പ്രസ്ഥാവന പോസ്റ്റ് ചെയ്തിട്ടുണ്ട്. ഖത്തറിന് മേല്‍ ഉപരോധമില്ലെന്നും അദ്ദേഹം അദ്ദേഹം വ്യക്തമാക്കി. ‘ഖത്തര്‍ ജനതയാണ് തങ്ങളെ ആര് ഭരിക്കണമെന്ന് തീരുമാനിക്കുക’യെന്നും ഉപരോധ രാഷ്ട്രങ്ങള്‍ ഖത്തറിലെ ഭരണത്തില്‍ അട്ടിമറി നടത്താന്‍ ശ്രമിക്കുകയാണെന്ന ദോഹയുടെ ആരോപണത്തെ കുറിച്ച് സൂചിപ്പിച്ചുകൊണ്ട് ജുബൈര്‍ പറഞ്ഞു.
ഗള്‍ഫ് പ്രതിസന്ധിയില്‍ ലണ്ടന്‍ ഖത്തറിനെ പിന്തുണക്കുന്ന നിലപാട് സ്വീകരിച്ചിട്ടില്ല, നിഷ്പക്ഷമായ നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സന്ദര്‍ശനത്തിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി കൂടിക്കാഴ്ച്ച നടത്തിയ സൗദി മന്ത്രി ഗള്‍ഫ് പ്രതിസന്ധിയുടെ വിവിധ വശങ്ങള്‍ അവരുമായി ചര്‍ച്ച ചെയ്തു. റിയാദ് തെഹ്‌റാനുമായി അടുക്കുകയാണെന്ന തരത്തിലുള്ള പ്രസ്താവനകളെ പരിഹാസ്യമെന്ന് വിശേഷിപ്പിച്ച ജുബൈര്‍ ഇറാനുമായി യാതൊരു തരത്തിലും അടുക്കുന്നില്ലെന്നും വ്യക്തമാക്കി. ഹിസ്ബുല്ലയെയും മറ്റ് ഭീകരസംഘടനകളെയും ഉപയോഗിച്ച് പ്രദേശത്തെ സമാധാനം തകര്‍ക്കുന്നത് ഇറാനാണെന്നും അദ്ദേഹം ആരോപിച്ചു. ഇറാന്‍ ബന്ധം നന്നാക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അവരുടെ ഇടപെടലുകളും ഭീകരര്‍ക്ക് നല്‍കുന്ന സഹായവും അവസാനിപ്പിക്കണമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles