Current Date

Search
Close this search box.
Search
Close this search box.

ഗള്‍ഫ് പ്രതിസന്ധി; ഗള്‍ഫ് രാഷ്ട്രങ്ങളോടൊപ്പമുള്ള പരിശീലനം അമേരിക്ക നിര്‍ത്തിവെച്ചു

വാഷിംഗ്ടണ്‍: ഖത്തറിനെ ഉന്നം വെച്ചുകൊണ്ടുള്ള നയതന്ത്ര പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ചില ഗള്‍ഫ് രാജ്യങ്ങള്‍ക്കൊപ്പമുള്ള സൈനിക പരിശീലനം നിര്‍ത്തിവെക്കാന്‍ വാഷിംഗ്ടണ്‍ തീരുമാനിച്ചതായി മുതിര്‍ന്ന സൈനിക നേതൃത്വത്തെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപോര്‍ട്ട് ചെയ്യുന്നു. പ്രദേശത്തിന്റെ സമഗ്രവും പ്രാദേശികവുമായ താല്‍പര്യങ്ങളെ മാനിച്ചു കൊണ്ട് ചില സൈനിക പരിശീലനങ്ങളില്‍ നിന്ന് പിന്‍വാങ്ങാന്‍ രാജ്യം തീരുമാനിച്ചിരിക്കുകയാണെന്ന് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡിന്റെ വക്താവ് കേണല്‍ ജോണ്‍ തോമസിനെ ഉദ്ധരിച്ചു കൊണ്ടാണ് റിപോര്‍ട്ട്. എന്നാല്‍ പ്രസ്തുത സൈനിക പരിശീലനത്തിന്റെ സ്വഭാവമോ ഏതൊക്കെ രാജ്യങ്ങളാണ് അതില്‍ പങ്കാളികളായിട്ടുള്ളതെന്നോ അദ്ദേഹം വിശദീകരിച്ചിട്ടില്ല. പ്രദേശത്തിന്റെ പൊതുവായ സുരക്ഷയും സുസ്ഥിരതയും സാധ്യമാക്കുന്ന പരിഹാരങ്ങളിലെത്താന്‍ മുഴുവന്‍ പങ്കാളികളെയും പ്രേരിപ്പിക്കുന്നത് രാജ്യം തുടരുമെന്നും തോമസ് കൂട്ടിചേര്‍ത്തു.

Related Articles