Current Date

Search
Close this search box.
Search
Close this search box.

ഗജ ചുഴലിക്കാറ്റ് ബാധിതര്‍ക്ക് ടാര്‍പ്പോളിന്‍ ഷീറ്റുകള്‍ നല്‍കി

കോഴിക്കോട്: തമിഴ്‌നാട്ടില്‍ ഗജ ചുഴലിക്കാറ്റ് ബാധിത പ്രദേശത്തേക്ക് ‘പീപ്പിള്‍സ് ഫൗണ്ടേഷന്‍’ ടാര്‍പ്പോളിന്‍ ഷീറ്റുകള്‍ നല്‍കി. കോഴിക്കോട് ജില്ലാ കലക്ടര്‍ സാംബശിവ IAS ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ‘പീപ്പിള്‍സ് ഫൗണ്ടേഷന്‍’ എട്ട് ബോക്‌സ് ടാര്‍പോളിന്‍ ഷീറ്റ് കൈമാറിയത്. ജമാഅത്തെ ഇസ്‌ലാമി സിറ്റി സോണ്‍ പ്രസിഡന്റ് ഫൈസല്‍ പൈങ്ങോട്ടായി ടാര്‍പ്പോളിന്‍ ഷീറ്റുകള്‍ കലക്ടര്‍ക്ക് കൈമാറി. പീപ്പിള്‍സ് ഫൗണ്ടേഷന്‍ ജില്ല കോഡിനേറ്റര്‍ എ. എം അബ്ദുല്‍ മജീദ്, മുസ്തഫ പാലാഴി തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles