Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേരള പരീക്ഷാ ഫലം പ്രഖ്യാപിച്ചു

കോഴിക്കോട്: ഖുര്‍ആന്‍ സ്റ്റഡീ സെന്റര്‍ കേരള സംസ്ഥാന തലത്തില്‍ 2017 മെയ് 14ന് നടത്തിയ പ്രിലിമിനറി, സെക്കണ്ടറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പ്രിലിമിനറി പരീക്ഷയില്‍ ജുബൈരിയ ശുക്കൂര്‍ (തൃശൂര്‍-മമ്മിയൂര്‍), മറിയ.എസ്, ഹസ്‌ന എ (പാലക്കാട്-എടത്തറ) സെക്കണ്ടറി പരീക്ഷയില്‍ ശരീഫ വി (മലപ്പുറം-ഒതുക്കുങ്ങല്‍), സീനത്ത്എസ് (എറണാകുളം-കൊച്ചി), ഉസ്മാന്‍ പി (പാലക്കാട്-പട്ടാമ്പി) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ കരസ്ഥമാക്കി. പരീക്ഷാര്‍ത്ഥികള്‍ അവരുടെ മാര്‍ക്ക് ലിസ്റ്റ് അതത് ജില്ലാ കോഡിനേറ്ററുമായി ബന്ധപ്പെട്ട് വാങ്ങണമെന്ന് സെക്രട്ടറി ടി.പി.യൂനുസ് അറിയിച്ചു.

Related Articles