Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആന്‍ ക്വിസ് മത്സരം: ജാമിഅ അല്‍ഹിന്ദ് ജേതാക്കള്‍

മലപ്പുറം: ‘ലെറ്റ് ദ ഖുര്‍ആന്‍ ഡിസൈന്‍ അസ്’ എന്ന തലക്കെട്ടില്‍ എസ്.ഐ.ഒ സംസ്ഥാന വ്യാപകമായി നടത്തുന്ന ഖുര്‍ആന്‍ കാമ്പയിനിന്റെ ഭാഗമായി മലപ്പുറം ജില്ലാ കമ്മിറ്റി ‘തംയീസ് ‘ എന്ന പേരില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ ക്വിസ് മത്സരത്തില്‍ വേങ്ങര ജാമിഅ അല്‍ ഹിന്ദ് കോളേജിനെ പ്രതിനിധീകരിച്ച മുഹമ്മദ് യാസര്‍, ഫര്‍ഹാന്‍ എന്നിവര്‍ വിജയികളായി. ഐ.എച്ച്.ഐ.ആര്‍ ഇരിഞ്ഞിലത്തെ മുഹമ്മദ് സഹല്‍, നദീര്‍ മലപ്പുറം ഫലാഹിയ കോളേജിലെ ഫാത്തിമ ഷെറിന്‍, സജ്‌ന എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
വിജയികള്‍ക്ക് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി ശബീര്‍ കൊടുവള്ളി കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി സല്‍മാന്‍ മുണ്ടുമുഴി അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ അമീന്‍ മമ്പാട്, ജമാല്‍, അജ്മല്‍ റഹ്മാന്‍, അഫ്‌നാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles