Current Date

Search
Close this search box.
Search
Close this search box.

ഖത്തറുമായുള്ള വിയോജിപ്പ് നിസ്സാര പ്രശ്‌നം: ആദില്‍ ജുബൈര്‍

റിയാദ്: ഇറാന്റെ പെരുമാറ്റവും ഭീകരതക്കെതിരെയുള്ള പോരാട്ടവും അടക്കമുള്ള വലിയ വലിയ പ്രശ്‌നങ്ങള്‍ നേരിടുന്ന സന്ദര്‍ഭത്തില്‍ ഖത്തറുമായുള്ള വിയോജിപ്പ് നിസ്സാര പ്രശ്‌നമാണെന്നും അതൊരു പ്രതിസന്ധിയൊന്നും അല്ലെന്നും സൗദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍. ഉപരോധ രാഷ്ട്രങ്ങള്‍ ഖത്തറിലെ ഭരണമാറ്റത്തിന് ശ്രമിക്കുന്നുവെന്ന ആരോപണത്തെയും സി.എന്‍.എന്‍ ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം നിഷേധിച്ചു. ”അതൊരിക്കലും ഞങ്ങളുടെ നയമല്ല. ഖത്തറിന് നേര്‍ക്കുള്ള ഞങ്ങളുടെ നയം അവരുടെ പെരുമാറ്റത്തിന് മാറ്റം ആവശ്യപ്പെടുന്നതാണ്. നിങ്ങള്‍ ഭീകരതക്കും തീവ്രവാദത്തിനും സഹായം നല്‍കുന്നത് നിര്‍ത്തൂ എന്നതാണ് ഞങ്ങളുടെ നയം. നീതിന്യായ സംവിധാനങ്ങളില്‍ നിന്നും ഒളിച്ചോടിയെത്തുന്നവര്‍ക്ക് സുരക്ഷിതമായ താവളം നിങ്ങള്‍ നല്‍കാതിരിക്കൂ എന്നതാണ് ഞങ്ങളുടെ നയം. മറ്റ് രാഷ്ട്രങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ നിങ്ങള്‍ ഇടപെടരുത്. നിങ്ങളുടെ വാര്‍ത്താ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണങ്ങളും അക്രമത്തിനുള്ള പ്രേരണയും നല്‍കാതിരിക്കുക. ലോകത്തെ മുഴുവന്‍ രാഷ്ട്രങ്ങളും ഈ നയത്തോട് യോജിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.” എന്ന് ജുബൈര്‍ വ്യക്തമാക്കി.

Related Articles