Current Date

Search
Close this search box.
Search
Close this search box.

ഖത്തറിന് മേലുള്ള ഉപരോധം പൂര്‍ണമായി അവസാനിപ്പിക്കണം: എര്‍ദോഗാന്‍

ഇസ്തംബൂള്‍: ഖത്തറിന് നല്‍കുന്ന പിന്തുണ തുടരുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍ വ്യക്തമാക്കി. ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം പൂര്‍ണമായും എടുത്തു കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം തുര്‍ക്കിയിലുണ്ടായ അട്ടിമറി ശ്രമവുമായി ഒരു ഗള്‍ഫ് രാഷ്ട്രത്തിനുള്ള ബന്ധത്തെ കുറിച്ചും പേര് പരാമര്‍ശിക്കാതെ അദ്ദേഹം സൂചിപ്പിച്ചു. ഭീകരസംഘങ്ങളെ പിന്തുണക്കുകയും അവക്ക് സാമ്പത്തിക സഹായം ചെയ്യുകയും ചെയ്യുന്നുണ്ടെന്ന ഖത്തറിനെതിരെയുള്ള ആരോപണത്തെ അദ്ദേഹം ശക്തമായി നിരാകരിച്ചു. ഇസ്തംബൂളില്‍ സംഘടിപ്പിക്കപ്പെട്ട ഒരു ഇഫ്താര്‍ വിരുന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖത്തറില്‍ രൂപീകരിക്കപ്പെട്ട വ്യത്യസ്തമായ സേവനങ്ങള്‍ നിര്‍വഹിക്കുന്ന കൂട്ടായ്മകളാണ് ഭീകരസംഘടനകളായി മുദ്രകുത്തപ്പെട്ടിരിക്കുന്നത്. ഒരുനിലക്കും അംഗീകരിക്കാനാവത്ത കാര്യമാണത്. പ്രസ്തുത വേദികളെ കുറിച്ച് എനിക്കറിയാം. ഖത്തര്‍ ഭീകരരെ സഹായിക്കുന്നത് ഇതുവരെ എനിക്ക് കാണാനായിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles