Current Date

Search
Close this search box.
Search
Close this search box.

ഖത്തറിനെ ആക്രമിച്ചാല്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും: ഉതൈബ

ലണ്ടന്‍: യു.എ.ഇ അംബാസഡര്‍ യൂസുഫ് അല്‍ഉതൈബ അമേരിക്കന്‍ നയതന്ത്രജ്ഞന്‍ എലിയട്ട് അബ്രാമിനയച്ച ഈമെയ്ല്‍ സന്ദേശത്തില്‍ ഖത്തറിനെ ആക്രമിച്ചാല്‍ എല്ലാവരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് പറഞ്ഞതായി ‘മിഡിലിസ്റ്റ് ഐ’. ഉതൈബയുടെ ചോര്‍ന്ന ഈമെയ്ല്‍ ആസ്പദമായാണ് വെബ്‌സൈറ്റ് വാര്‍ത്ത പുറത്ത് വിട്ടത്. ഈ അക്രമണം നടപ്പാക്കാന്‍ സൗദി അറേബ്യ ഓരുങ്ങിയിരുന്നുവെന്നും സന്ദേശത്തിലുണ്ട്. പരേതനായ സൗദി രാജാവ് അബ്ദുല്ലാ ബിന് അബ്ദുല്‍ അസീസ് 2015 ജനുവരി 2ന് മരണപ്പെടുന്നതിന് കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഖത്തറിന് നേരെയുള്ള നീക്കങ്ങള്‍ക്ക് ഒരുക്കങ്ങള്‍ നടത്തിയിരുന്നതായും മെയ്‌ലിലുണ്ട്.
എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് തനിക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് അമേരിക്കന്‍ നയതന്ത്രജ്ഞന്‍ മറുപടികൊടുത്തു. ആക്രമണം നടത്തുന്നതിന്റെ പ്രയാസത്തെക്കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചതായും വെബ്‌സൈറ്റ് വ്യക്തമാക്കി. വിദേശികള്‍ ഒരുപക്ഷെ ഇതില്‍ ഇടപെടുകയില്ല. ഇന്ത്യക്കാരും പോലീസും മരണം വരെ ഖത്തറിന് വേണ്ടി പോരാടുകയില്ല. ഖത്തറില്‍ ജീവിക്കുന്ന അധികപേരും ഏഷ്യന്‍ തൊഴിലാളികളാണ്. തുടങ്ങിയ കാര്യങ്ങളും അദ്ദേഹം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ആക്രമണം സംഭവിക്കുമെന്നും ഓപ്പറേഷന്‍ എളുപ്പമായിരിക്കുമെന്നും പറഞ്ഞുകൊണ്ടാണ് മെയില്‍ അവസാനിക്കുന്നത്.

Related Articles