Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍ രാജകുടുംബാംഗം യു.എ.ഇയില്‍ തടവിലെന്ന വാര്‍ത്ത കുടുംബം സ്ഥിരീകരിച്ചു

ദോഹ: ഖത്തര്‍ രാജകുടുംബാംഗം യു.എ.ഇയില്‍ തടവില്‍ കഴിയുകയാണെന്ന വാര്‍ത്ത രാജകുടുംബം സ്ഥിരീകരിച്ചു. ഖത്തര്‍ രാജകുടുംബാംഗം ശൈഖ് അബ്ദുല്ല ബിന്‍ അലി അല്‍താനിയെ അനധികൃതമായി അബുദാബിയില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നിരുന്നത്. ദോഹ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയാണ് അദ്ദേഹത്തിന്റെ കുടുംബം ഇക്കാര്യം സ്ഥിരീകരിച്ചതായ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഇതു സംബന്ധിച്ച് ശൈഖ് അബ്ദുല്ല ബിന്‍ അലി അല്‍താനിയുടെ കുടുംബം തങ്ങള്‍ക്ക് പരാതി നല്‍കിയെന്നാണ് സംഘടന പ്രസ്താവനയില്‍ പറയുന്നത്. യു.എ.ഇയുടെ ഈ നടപടി എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനവും പ്രാദേശിക മനുഷ്യാവകാശ ലംഘനമാണെന്നും സംഘടന കുറ്റപ്പെടുത്തി.

അദ്ദേഹത്തിന്റെ സുരക്ഷയുടെയും സംരക്ഷണത്തിന്റെയും പൂര്‍ണ ഉത്തരവാദിത്വം എമിറേറ്റ് അതോറിറ്റിക്കാണെന്നും അദ്ദേഹത്തെ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്നും അവര്‍ പറഞ്ഞു. സംഭവത്തില്‍ യു.എന്നും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും ഇടപെടണമെന്നാവശ്യപ്പെട്ട് സംഘടന കത്തു നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ചയാണ് താന്‍ തടങ്കലിലാണെന്നു പറഞ്ഞു ശൈഖ് അബ്ദുല്ലയുടെ വീഡിയോ പുറത്തു വന്നത്. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിനുത്തരവാദി ശൈഖ് മുഹമ്മദാണെന്നും അദ്ദേഹം വീഡിയോവില്‍ പറയുന്നു. എന്നാല്‍, ആരാണ് ശൈഖ് മുഹമ്മദെന്ന് അദ്ദേഹം പറയുന്നില്ല.

‘ഞാനിപ്പോള്‍ അബൂദാബിയിലാണുള്ളത്, ഞാന്‍ ശൈഖ് മുഹമ്മദിന്റെ അതിഥിയായിരുന്നു. എന്നാല്‍ കുറച്ചു ദിവസമായി ഞാന്‍ തടങ്കലിലാണ്. ഇതിനു ശേഷം എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം ശൈഖ് മുഹമ്മദിനാണെന്നും അദ്ദേഹം വീഡിയോവില്‍ പറയുന്നുണ്ട്.

 

Related Articles