Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍ അമീറിനെ ഫലസ്തീന്‍ സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കി ആദരിച്ചു

ജറൂസലേം: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക്് ഫലസ്തീന്‍ സര്‍വകലാശാലയുടെ ഹോണററി ഡോക്ടറേറ്റ്. അല്‍ അഖ്‌സ സര്‍വകലാശാലയാണ് ഖത്തര്‍ അമീറിന് ഡോക്ടറേറ്റ് ബിരുദം നല്‍കി ആദരിച്ചത്. ഫലസ്തീന്‍ ജനതക്ക് അദ്ദേഹം നല്‍കിയ പിന്തുണ മാനിച്ചാണ് സര്‍വകലാശാലയുടെ ആദരം. തുര്‍ക്കി ആസ്ഥാനമായുള്ള അനദോലു ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇതു സംബന്ധിച്ച സാക്ഷ്യപത്രം സര്‍വകലാശാല പ്രസിഡന്റ് കമാല്‍ അല്‍ ഷറഫി ഖത്തര്‍ അംബാസിഡര്‍ മുഹമ്മദ് അല്‍ ഇമാദിക്ക് കൈമാറി. ഫലസ്തീനിനുള്ള ധനസഹായം വിതരണം ചെയ്യാനായി ശനിയാഴ്ച അല്‍ അഖ്‌സ സര്‍വകലാശാല സന്ദര്‍ശിച്ച വേളയിലാണ് അദ്ദേഹത്തിന് സാക്ഷ്യപത്രം വിതരണം ചെയ്തത്.
ഗസ്സയിലെ ജനതക്കുള്ള സഹായവും പിന്തുണയും ഖത്തര്‍ ഇനിയും തുടരുമെന്നും അദ്ദേഹം അറിയിച്ചു. ഗസ്സയിലേക്ക് 50 മില്യണ്‍ ഖത്തര്‍ റിയാലിന്റെ സഹായമാണ് ഖത്തര്‍ അവസാനമായി നല്‍കിയത്.

 

Related Articles