Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍ അമീര്‍ 10ന് ട്രംപുമായി കൂടിക്കാഴ്ച നടത്തും

ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ അല്‍ത്വാനി ഈ മാസം 10ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ഖത്തര്‍ ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്.

വാഷിങ്ടണില്‍ വച്ചായിരിക്കും കൂടിക്കാഴ്ച നടത്തുക. കഴിഞ്ഞ മാര്‍ച്ച് 21ന് സൗദി കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനുമായും തുടര്‍ന്ന് അബുദാബി കിരീടാവകാശി പ്രിന്‍സ് ശൈഖ് മുഹമ്മദ് ബിന്‍ സായിദുമായും ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ പിന്നാലെയാണ് ഇപ്പോള്‍ ഖത്തര്‍ അമീറുമായി ചര്‍ച്ച നടത്തുന്നത്.

കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പൊതു സുരക്ഷയെക്കുറിച്ചും സാമ്പത്തികമായ കാര്യങ്ങള്‍ക്കുമാണ് മുന്‍ഗണന നല്‍കുകയെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. ഈ വിഷയങ്ങളില്‍ മുന്നേറാനുള്ള വഴികളെക്കുറിച്ചും ചര്‍ച്ച നടക്കും. ഖത്തറിനെതിരെ നാലു ഗള്‍ഫ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഒരു വര്‍ഷത്തിലേക്ക് കടക്കവെയാണ് ട്രംപുമായി ഖത്തര്‍ അമീര്‍ ചര്‍ച്ച നടത്തുന്നത്.

 

Related Articles