Current Date

Search
Close this search box.
Search
Close this search box.

ക്വറ്റ ആശുപത്രി ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു

ഇസ്‌ലാമാബാദ്: പാകിസ്താന്റെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്താന്റെ തലസ്ഥാനമായ ക്വറ്റയിലെ ആശുപത്രിയിലുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. നീതിന്യായ മന്ത്രാലയത്തിലെ പാകിസ്താന്‍ പോലീസിലെയും ഉദ്യോഗസ്ഥര്‍ക്ക് നടുവില്‍ ബെല്‍റ്റ് ബോംബ് ധരിച്ചെത്തിയ ഐഎസ് ചാവേര്‍ സ്‌ഫോടനം നടത്തുകയാണ് ചെയ്തതെന്ന് ഐഎസിന്റെ അഅ്മാഖ് ന്യൂസ് ഏജന്‍സി പറഞ്ഞു.
ആശുപത്രിയിലെ സ്‌ഫോടനത്തിന്റെയും ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബിലാല്‍ അന്‍വര്‍ ഖാസിയുടെ കൊലപാതകത്തിന്റെയും ഉത്തരവാദിത്വം പാക് താലിബാനില്‍ നിന്ന് വേര്‍പെട്ടുപോയെ ‘ജമാഅത്തുല്‍ അഹ്‌റാര്‍’ ഏറ്റെടുത്ത് ഏതാനും മണിക്കൂറുകള്‍ക്കുള്ളിലാണ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ് രംഗത്ത് വരുന്നത്. പാകിസ്താനിലെ ഇസ്‌ലാമിക ഭരണകൂടത്തിനെതിരെ കൂടുതല്‍ ആക്രമണങ്ങളുണ്ടാവുമെന്ന താക്കീതും ഐഎസ് നല്‍കിയിട്ടുണ്ട്.
ക്വറ്റ ആശുപത്രിയിലുണ്ടായ സ്‌ഫോടനത്തില്‍ 70 കൊല്ലപ്പെടുകയും 112 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ ഏറെയും അഭിഭാഷകരാണ്. മൂന്ന് മാധ്യമ പ്രവര്‍ത്തകരും കൊല്ലപ്പെട്ടവരിലുണ്ട്. തിങ്കളാഴ്ച്ച പുലര്‍ച്ചെ കൊല്ലപ്പെട്ട ബാര്‍ അസോസിയേഷന്‍ പ്രസിഡന്റിന്റെ മൃതദേഹം അവസാനമായി ദര്‍ശിക്കാന്‍ എത്തിയവരാണ് സ്‌ഫോടനത്തിന് ഇരയാക്കപ്പെട്ടത്.

Related Articles