Current Date

Search
Close this search box.
Search
Close this search box.

കോടതി വിധിയിലൂടെ ലാഗോസിലെ സ്‌കൂളുകളിലേക്ക് ഹിജാബ് മടങ്ങിയെത്തുന്നു

ലോഗോസ്: നൈജീരിയയിലെ ലാഗോസ് പ്രവിശ്യയില്‍ സ്‌കൂളുകളില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഹിജാബിനുണ്ടായിരുന്ന വിലക്ക് നൈജീരിയന്‍ കോടതി റദ്ദാക്കി. മുസ്‌ലിം പെണ്‍കുട്ടികളുടെ മതപരമായ അവകാശം ലംഘിക്കുന്നതാണ് നിരോധനമെന്ന് കോടതി പറഞ്ഞു. 2014 ഒക്ടോബറിലാണ് ലാഗോസ് പ്രവിശ്യയില്‍ കീഴ്‌ക്കോടതി ഹിജാബിന് വിലക്കേര്‍പ്പെടുത്തിയത്. സ്‌ഫോടക വസ്തുക്കള്‍ മറച്ചുവെക്കുന്നതിന് ബോകോ ഹറാം തീവ്രവാദികള്‍ ഹിജാബ് ഉപയോഗിക്കുന്നു എന്നാരോപിച്ചായിരുന്നു പ്രസ്തുത വിധി. ഇസ്‌ലാമോഫോബിയ കാരണം മുസ്‌ലിംകള്‍ കടുത്ത സമ്മര്‍ദത്തിലാണ് ജീവിക്കുന്നതെന്ന് യൂണിവേഴ്‌സിറ്റി പ്രൊഫസറായ ഇസ്ഹാഖ് അകീന്‍തോല പറഞ്ഞു. ലാഗോസിലെ ഹിജാബ് നിരോധനം കാരണം മുസ്‌ലിം പെണ്‍കുട്ടികള്‍ കടുത്ത പ്രയാസമാണ് അനുഭവിക്കുന്നതെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles