Current Date

Search
Close this search box.
Search
Close this search box.

കേരളത്തെ വര്‍ഗീയമായി വിഭജിക്കാനുള്ള നീക്കങ്ങളെ തിരിച്ചറിയുക: ടി.പി അബ്ദുല്ലക്കോയ മദനി

കോഴിക്കോട്: കേരളത്തെ വര്‍ഗീയമായി വിഭജിക്കാനുള്ള ശ്രമങ്ങള്‍ തടയാന്‍ കരുതലോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി. മുജാഹിദ് ഒമ്പതാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട്ട് സംഘടിപ്പിച്ച വിദ്യാര്‍ഥി യുവജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്വേഷ രാഷ്ട്രീയത്തിന് നിലം പാകപ്പെടുത്താനാണ് ഫാസിസ്റ്റുകള്‍ ശ്രമിക്കുന്നത്. ഇത് തിരിച്ചറിയാന്‍ യുവാക്കള്‍ക്ക് സാധിക്കണം. വര്‍ഗീയ പ്രചാരണംകൊണ്ട് വര്‍ഗീയ ശക്തികള്‍ക്ക് മാത്രമേ ഗുണം ലഭിക്കുകയുള്ളൂ എന്ന് മനസ്സിലാക്കണം. യുവാക്കളെ റാഞ്ചുന്ന മതമൗലികവാദികള്‍ക്കും വര്‍ഗീയ ശക്തികള്‍ക്കുമെതിരെ സഹിഷ്ണുതയുടെ സന്ദേശം വ്യാപിപ്പിക്കണമെന്ന് അബ്ദുല്ലക്കോയ മദനി പറഞ്ഞു.

Related Articles