Current Date

Search
Close this search box.
Search
Close this search box.

കെടെറ്റ്; സംവരണ അട്ടിമറി നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക

കോഴിക്കോട്: വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന അധ്യാപക നിയമനത്തിനുള്ള യോഗ്യത നിര്‍ണ്ണയ കെടെറ്റ് പരീക്ഷയില്‍, പിന്നോക്കന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള മാര്‍ക്കിളവ് ഉത്തരവിന്റെ മറവില്‍ സംവരണ അട്ടിമറി നടത്തിയ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സുഹൈബ് സി.ടി ആവശ്യപ്പെട്ടു. 2014 ഒക്ടോബര്‍ 15 ന് ഇറക്കിയ സര്‍ക്കാര്‍ ഉത്തരവില്‍ കെടെറ്റ് പരീക്ഷയിലെ യോഗ്യതാ മാര്‍ക്കില്‍ എസ്.സി./എസ്.ടി/ഒ.ബി.സി/പി.എച്ച് വിഭാഗങ്ങള്‍ക്ക് മിനിമം മാര്‍ക്കില്‍ 5% ഇളവനുവദിച്ചിരുന്നു. എന്നാല്‍ ഈ സംവരണ തത്വം അട്ടിമറിക്കുന്ന ശ്രമമാണ് വിദ്യാഭ്യാസ വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
150 മാര്‍ക്കില്‍ വിജയിക്കാനായി 90 മാര്‍ക്ക് (60 ശതമാനം) വേണ്ട കെടെറ്റ് പരീക്ഷയില്‍ സംവരണ ആനുകൂല്യമുള്ള പട്ടികജാതി-പട്ടികവര്‍ഗ, ഒ.ബി.സി, അംഗപരിമിത വിഭാഗങ്ങള്‍ക്ക് മിനിമം മാര്‍ക്കില്‍ 5 ശതമാനം ഇളവായ 82.5 മാര്‍ക്ക് ലഭിച്ചാല്‍ വിജയിക്കാനാവും. എന്നാല്‍ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഈ ഇളവ്, മിനിമം മാര്‍ക്കിന്റെ 5% കണക്കാക്കി വിജയിക്കാനായി 85.5 മാര്‍ക്ക് വേണമെന്ന് നിഷ്‌കര്‍ഷിക്കുകയായിരുന്നു. സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ മിനിമം മാര്‍ക്കില്‍ 5% ഇളവെന്ന് വ്യക്തമാണെന്നിരിക്കെ അട്ടിമറിയിലൂടെ സംവരണവിഭാഗത്തിലെ ആയിരക്കണക്കിന് പേരെ അയോഗ്യരാക്കിയ നടപടി നീതീകരിക്കാനാവില്ല. മിനിമം യോഗ്യതാ മാര്‍ക്കായ 82.5 മാര്‍ക്ക് നേടിയ സംവരണ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കെടെറ്റ് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി കൈക്കൊള്ളണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Related Articles