Current Date

Search
Close this search box.
Search
Close this search box.

കിഴക്കന്‍ ഗൂത സര്‍ക്കാര്‍ തിരിച്ചു പിടിക്കുന്നു

ദമസ്‌കസ്: രൂക്ഷമായ മനുഷ്യക്കുരുതി തുടരുന്ന സിറിയയിലെ കിഴക്കന്‍ ഗൂതയില്‍ സര്‍ക്കാര്‍ തിരിച്ചു പിടിക്കുന്നതിന്റെ നടപടികള്‍ അവസാന ഘട്ടത്തിലേക്ക്.
ഇവിടെ നിന്നും ജനങ്ങളെ ഒഴിപ്പിക്കാന്‍ വിമതരും സിറിയന്‍ സര്‍ക്കാരും തമ്മിലുള്ള ധാരണ അവസാനത്തിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇവിടുത്തെ പ്രധാന വിമത കേന്ദ്രമായ ദൂമയും ഉടന്‍ വിമതരുടെ കൈയില്‍ നിന്നും പിടിച്ചെടുക്കുമെന്ന് സൈന്യം അറിയിച്ചു.

ഇദ്ലിബിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയില്‍ നിന്നാണ് വിമതര്‍ക്കും സിവിലിയന്മാര്‍ക്കും രക്ഷപ്പെടാനും ഒഴിപ്പിക്കാനുമാണ് ധാരണയായത്. റഷ്യയുടെ മധ്യസ്ഥതയിലാണ് കരാര്‍ ഉണ്ടാക്കിയത്. ഉപരോധ മേഖലയില്‍ സഹായമെത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഗൂതയിലെ എതിര്‍പക്ഷക്കാരും അവരുടെ ബന്ധുക്കളും കിഴക്കന്‍ ഗൂതയില്‍ നിന്നും ഒഴിഞ്ഞു പോകാന്‍ സന്നദ്ധമായിട്ടുണ്ട്. ഇവര്‍ക്കുള്ള സഹായങ്ങളും മേഖലയില്‍ അവശേഷിക്കുന്നവര്‍ക്ക് സഹായം നല്‍കാനുമാണ് ധാരണയായത്.

 

Related Articles