Current Date

Search
Close this search box.
Search
Close this search box.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ സാമ്പത്തിക ശാസ്ത്ര സെമിനാര്‍

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഈ മാസം 15, 16 തീയ്യതികളില്‍ ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. ‘സാമ്പത്തിക വളര്‍ച്ചയും സന്തുലിതത്വവും’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലികുട്ടി എം.എല്‍.എ ഫെബ്രുവരി 15 ഞായര്‍ രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും. അലിഗഡ് യൂണിവേഴ്‌സിറ്റി മാനേജ്‌മെന്റ് വിഭാഗം ഡീന്‍ പ്രൊ. വലീദ് അഹ്മദ് അന്‍സാരി മുഖ്യപ്രഭാഷണം നടത്തും. പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, ടി.പി. അബ്ദുല്ലക്കോയ മദനി, ശൈഖ് മുഹമ്മദ് കാരകുന്ന്, ഡോ. ഹുസൈന്‍ സഖാഫി, അബ്ദുല്‍ ഹകീം ഫൈസി, അഡ്വ. സി.വി. സെയ്‌നുദ്ദീന്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും. തുടര്‍ന്ന് വിവിധ സെഷനുകളില്‍ ഡോ.എം. ഉസ്മാന്‍, ഡോ. പി.ഇബ്രാഹിം, ഡോ.പികെ. യാക്കൂബ്, ഡോ. സിപി. അബ്ദുല്ല, ഡോ. എ.ബി.അലിയാര്‍, മുഹമ്മദ് സലീം മൗലവി, പ്രൊ. പി.കെ. കോയ, സമീല്‍ സജ്ജാദ് പി.എ, പ്രൊഫ. പി.പി. അബ്ദുറഷീദ്, ഡോ. കെ.കെ. മുഹമ്മദ്, ഡോ. എ.ഐ. റഹ്മത്തുല്ല, ഡോ. മുഹമ്മദ് പാലത്ത് എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇസ്‌ലാമിക് ചെയറും ഇന്‍സ്റ്റീറ്റിയൂട്ട് ഫോര്‍ ഇസ്‌ലാമിക് എക്‌ണോമിക്‌സ് ആന്റ് ഫൈനാന്‍സ് റിസര്‍ച്ചും സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.
പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 9497220919 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയക്കുകയോ [email protected] എന്ന മെയിലില്‍ രജിസ്റ്റര്‍ ചെയ്യുകയോ വേണമെന്ന് സംഘാടകര്‍ അറിയിച്ചു.

Related Articles