Current Date

Search
Close this search box.
Search
Close this search box.

കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി നിലനിര്‍ത്തുക: സമസ്ത

ചേളാരി: കേരളത്തില്‍ന്നുള്ള ഹാജിമാരില്‍ ഭൂരിപക്ഷവും മലബാര്‍ പ്രദേശത്ത് നിന്നുള്ളവരാകയാല്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടിനെ നില നിര്‍ത്തണമെന്ന് ചേളാരിയില്‍ ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു. എസ്.വൈ.എസ്. സംസ്ഥാന കമ്മിറ്റി മാര്‍ച്ച് മൂന്നിന് നടത്തുന്ന സേവ് കരിപ്പൂര്‍ എംബാര്‍ക്കേഷന്‍ പോയിന്റ് ഡേ പരിപാടികള്‍ വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ പ്രസിഡന്റ് എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എം.എ. ചേളാരി, കെ.സി. അഹ്മദ് കുട്ടി മൗലവി, ടി.കെ. മുഹമ്മദ് മുസ്‌ലിയാര്‍, പുത്തലം അബ്ദുറസാഖ് മുസ്‌ലിയാര്‍, അഹ്മദ് തെര്‍ളായി പ്രസംഗിച്ചു. കെ.എച്ച്. കോട്ടപ്പുഴ സ്വാഗതവും വി. ഉസ്മാന്‍ ഫൈസി നന്ദിയും പറഞ്ഞു.
കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് സുന്നിയുവജന സംഘം സംസ്ഥാന കമ്മിറ്റി നടത്തുന്ന കരിപ്പൂര്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ സേവ് ഡേ പരിപാടികള്‍ വിജയിപ്പിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരും അഭ്യര്‍ത്ഥിച്ചു.

Related Articles