Current Date

Search
Close this search box.
Search
Close this search box.

കപടദേശീയതയെ ചെറുക്കാന്‍ വിദ്യാര്‍ത്ഥികള്‍ പൗരബോധമുള്ളവരാകണം: പി. സുരേന്ദ്രന്‍

വളാഞ്ചേരി: വിദ്യാര്‍ത്ഥികള്‍ അവരുടെ അഭിരുചികള്‍ അനുസരിച്ച് തുടര്‍പഠനം തെരഞ്ഞെടുക്കണമെന്നും ഇന്ത്യയില്‍ ഉയര്‍ന്നുവരുന്ന കപടദേശീയതയെ ചെറുക്കാന്‍ വിദ്യാര്‍ത്ഥികള്‍ പൗരബോധമുള്ളവരാകണം എന്നും സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍ ആഹ്വാനം ചെയ്തു. ജി.ഐ.ഒ. മലപ്പുറം ജില്ലയുടെ ആഭിമുഖ്യത്തില്‍ ‘പ്രോട്ടീന്‍ 2017’ എന്ന പേരില്‍ എസ്എസ്എല്‍സി പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥിനികള്‍ക്കായി സംഘടിപ്പിക്കുന്ന ത്രിദിന ക്യാമ്പ്  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉദ്ഘാടന സെഷനില്‍ ജമാഅത്തെ ഇസ്‌ലാമി വളാഞ്ചേരി ഏരിയാ പ്രസിഡണ്ട് മുഹമ്മദ് ശാഫി, വൈസ് പ്രസിഡണ്ട് വി.എം. ശരീഫ്, എസ്‌ഐഒ ഏരിയാ പ്രസിഡണ്ട് ജാഫര്‍, ഇഖ്ബാല്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.  ജി.ഐ.ഒ. ജില്ലാ സമിതിയംഗം മുന്‍ഷിദ സ്വാഗതവും ഏരിയാ പ്രസിഡണ്ട് ശിഫാന നന്ദിയും പറഞ്ഞു. ജി.ഐ.ഒ. ജില്ലാ വൈസ് പ്രസിഡണ്ട് സഹ്‌ല അധ്യക്ഷയായിരുന്നു.

Related Articles