Current Date

Search
Close this search box.
Search
Close this search box.

ഓസ്ട്രിയയില്‍ പള്ളികള്‍ അടച്ചു പൂട്ടുന്നതിനെതിരെ പ്രതിഷേധം

വിയന്ന: ഓസ്‌ട്രേലിയയിലെ വിയന്നയില്‍ മുസ്‌ലിം പള്ളികള്‍ അടച്ചു പൂട്ടുന്നതിനെതിരെ പ്രതിഷേധം ശക്തം. ജൂണ്‍ എട്ടിനാണ് വിയന്നയില്‍ ഏഴു മുസ്‌ലിം പള്ളികള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. പള്ളിയിലെ ഇമാമുമാര്‍ക്ക് തുര്‍ക്കിയുടെ സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്നും അവരെ പുറത്താക്കുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. വിദേശ പണം പറ്റുന്ന 60ഓളം ഇമാമുമാരെ പുറത്താക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ആസ്ട്രിയയുടെ തീരുമാനത്തെ രാജ്യത്തെ പ്രധാന മുസ്‌ലിം സംഘടനയായ ഫെഡറേഷന്‍ ഓഫ് മുസ്‌ലിം റെസിഡന്റ്‌സ് അപലപിച്ചു.

തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാനും ആസ്ട്രിയയുടെ തീരുമാനത്തിനെതിരെ രംഗത്തു വന്നിട്ടുണ്ട്. തീരുമാനത്തെ ശക്തമായി അപലപിച്ച തുര്‍ക്കി തീരുമാനം ആസ്ട്രിയയുടെ ഇസ്ലാം വിരുദ്ധ നടപടിയുടെ ഭാഗമാണെന്നും ഇസ്‌ലാമിക മതസമൂഹത്തെ അപമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പള്ളികള്‍ അടച്ചുപൂട്ടുന്നതിന് വ്യക്തമായ മറുപടി നല്‍കാന്‍ ഓസ്ട്രിയന്‍ സര്‍ക്കാരിനായിട്ടില്ല.

 

Related Articles