Current Date

Search
Close this search box.
Search
Close this search box.

ഓണ്‍ലൈന്‍ ഖുര്‍ആന്‍ വിജ്ഞാന മല്‍സരത്തിന് സൗദിയില്‍ തുടക്കം

റിയാദ്: സൗദിയിലെ പ്രവാസി മലയാളികള്‍ക്കായി ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേരള ഒരുക്കുന്ന ഓണ്‍ലൈന്‍ ഖുര്‍ആന്‍ വിജ്ഞാനമത്സരത്തിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം വിവിധ നഗരങ്ങളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടന്നു. മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 15 വരെ നീളുന്ന മല്‍സരം മൂന്ന് തലങ്ങളിലായാണ് നടക്കുക. മത്സരത്തിന്റെ മൂന്നാം ലെവലില്‍ വിജയിക്കുന്നവര്‍ക്കായി ഏപ്രില്‍ പകുതിക്ക് ശേഷം നേരിട്ടുള്ള മത്സരം സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മല്‍സരത്തിന്റെ ആദ്യദിവസം തന്നെ നല്ല പ്രതികരണമാണ് പ്രവാസി മലയാളികളില്‍ നിന്ന് ലഭിക്കുന്നതെന്നും ജാതി, മത, ലിംഗ, പ്രായ ഭേദമന്യേ എല്ലാവര്‍ക്കും പങ്കെടുക്കാവുന്നതാണ് എന്നും സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു. www.qurancontestkerala.comഎന്ന വെബ്‌സൈറ്റ് മുഖേന പേരും വ്യക്തിവിവരങ്ങളും നല്‍കി ലളിതമായ റജിസ്‌ട്രേഷന്‍ പ്രക്രിയയിലൂടെ മത്സരത്തിലേക്ക് പ്രവേശിക്കാവുന്നതാണ്. ഒന്ന്, രണ്ട് ലെവലുകളില്‍ കുറഞ്ഞ മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് വീണ്ടും ശ്രമിക്കാനുള്ള അവസരവുമുണ്ടായിരിക്കും. കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം ഖുര്‍ആന്‍ വിജ്ഞാനത്തിന്റെ അളവ് ഓരോരുത്തര്‍ക്കും സ്വയം വിലയിരുത്താനുള്ള അവസരം കൂടിയാണ് ഈ മത്സരമെന്നും  അവസാന റൗണ്ടിലെ വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും നിരവധി പ്രോത്സാഹന സമ്മാനങ്ങളും നല്‍കുമെന്നും സംഘാടകര്‍ വ്യക്തമാക്കി.

Related Articles