Current Date

Search
Close this search box.
Search
Close this search box.

ഒരു പതിറ്റാണ്ടിനു ശേഷം സ്‌പെയിനും തുനീഷ്യയും തമ്മില്‍ ബന്ധം ശക്തമാക്കുന്നു

തൂനിസ്: ഒരു പതിറ്റാണ്ടു നീണ്ട ഇടവേളക്ക് ശേഷം സ്‌പെയിനും തുനീഷ്യയും തമ്മില്‍ ബന്ധം ശക്തമാക്കാനൊരുങ്ങുന്നു. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് ധാരണയായത്. സ്പാനിഷ് പ്രധാനമന്ത്രി മാരിയാനോ രജോയും തുനീഷ്യന്‍ പ്രധാനമന്ത്രി യൂസുഫ് ഷാഹിദും തമ്മിലാണ് കരാറില്‍ ഒപ്പുവച്ചത്. തിങ്കളാഴ്ച തുനീഷ്യയുടെ തലസ്ഥാനമായ തൂനീസില്‍ വച്ചു നടന്ന ചര്‍ച്ചയിലാണ് ഇരവരും എട്ടു ഉടമ്പടികളില്‍ ഒപ്പു വച്ചത്.

ചെറുകിട,ഇടത്തരം വ്യവസായങ്ങള്‍ക്കായി തുനീഷ്യയില്‍ 25 മില്യണ്‍ യൂറോയുടെ നിക്ഷേപമിറക്കാന്‍ സ്‌പെയിന്‍ തീരുമാനിച്ചതായി റജോയ് പറഞ്ഞു. തുനീഷ്യയില്‍ സ്പാനിഷ് കച്ചവടങ്ങള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. തുനീഷ്യയുടെ ജനാധിപത്യത്തെ പിന്തുണക്കുന്നതിനും സംഘടിത കുറ്റകൃത്യങ്ങള്‍ തടയുന്നതിനും എതിര്‍ക്കുന്നതിനും തുനീഷ്യയുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തീവ്രവാദത്തെയും ഭീകരവാദത്തെയും നേരിടാനും പ്രതിരോധിക്കാനും സുരക്ഷ,സൈനിക മേഖലകളില്‍ പരിശീലനം നടത്താനും ഇരു രാജ്യങ്ങളും തമ്മില്‍ സഹകരണമുണ്ടാകുമെന്ന് യൂസുഫ് ഷാഹിദ് പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷമായി ഇരു രാജ്യങ്ങളും തമ്മില്‍ വലിയ ബന്ധവുമുണ്ടായിരുന്നില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്‌പെയിന്‍ സാമ്പത്തിക പ്രതിസന്ധി മൂലവും തുനീഷ്യ ജനകീയ പ്രക്ഷോഭം മൂലവും പ്രതിരോധത്തിലായിരുന്നു.

 

Related Articles