Current Date

Search
Close this search box.
Search
Close this search box.

ഐ.എസിനെതിരേയുള്ള പോരാട്ടത്തില്‍ വിജയം കൈവരിച്ച ഇറാഖിന് തുര്‍ക്കിയുടെ അഭിനന്ദനം

അങ്കാറ: ഐ.എസിനെതിരേയുള്ള പോരാട്ടത്തില്‍ വിജയം കൈവരിച്ച ഇറാഖിനെ തുര്‍ക്കി അഭിനന്ദിച്ചു. തീവ്രവാദ വിരുദ്ധ പോരാട്ടത്തിനിടെ ജീവന്‍ നഷ്ടപെട്ട ഇറാഖിലെ ജനതയോടും തുര്‍ക്കി അനുശോചനം രേഖപ്പെടുത്തി. ഞായറാഴ്ചയാണ് തുര്‍ക്കി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ തങ്ങളുടെ പിന്തുണ അറിയിച്ചത്.

ശനിയാഴ്ചയാണ് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി ഐ.എസുമായുള്ള യുദ്ധം അവസാനിച്ചതായും ഇറാഖ്-സിറിയ അതിര്‍ത്തി പൂര്‍ണമായും തങ്ങളുടെ നിയന്ത്രണത്തിലായതായും പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ ഇറാഖില്‍ ആഹ്ലാദ പ്രകടനങ്ങളും നടന്നിരുന്നു. ഇറാഖ് ജനതയുടെ ഐക്യവും കെട്ടുറപ്പുമാണ് ഐ.എസിനെ തുരത്താന്‍ സഹായിച്ചതെന്നും അബാദി പറഞ്ഞു.

‘ഐ.എസിനെതിരേയുള്ള പോരാട്ടത്തില്‍ വിജയം കൈവരിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും ഇറാഖ് സര്‍ക്കാരിനെ അഭിനന്ദിക്കുന്നതായും’ തുര്‍ക്കി പ്രസ്താവനയില്‍ പറഞ്ഞു. യുദ്ധത്തിനിടെ തകര്‍ന്നു പോയ നഗരങ്ങളും പ്രദേശങ്ങളും പുനര്‍നിര്‍മിക്കുക എന്ന ദൗത്യം ഇറാഖിനു മുന്നിലുണ്ട്. ഇറാഖിലെ പൗരന്മാര്‍ക്കിടയില്‍ അനുരഞ്ജനമുണ്ടാക്കുകയും മേഖലയിലെ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുക എന്നത് നിര്‍ണായകമാണെന്നും തുര്‍ക്കി അഭിപ്രായപ്പെട്ടു.

 

Related Articles