Current Date

Search
Close this search box.
Search
Close this search box.

ഐഎസ് മുഫ്തി കൊല്ലപ്പെട്ടെന്ന് അന്താരാഷ്ട്ര സഖ്യസേനകള്‍

ന്യൂയോര്‍ക്ക്: സിറിയയില്‍ മെയ് 31ന് നടത്തിയ വ്യോമാക്രമണത്തില്‍ ഐഎസിന്റെ പ്രധാന മുഫ്തി തുര്‍കി അല്‍ബന്‍അലി കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര സഖ്യത്തിലെ സേനകള്‍ പ്രഖ്യാപിച്ചു. ബഹ്‌റൈന്‍ വംശജനാണ് അല്‍ബന്‍അലിയെന്നും അല്‍ജസീറ റിപോര്‍ട്ട് സൂചിപ്പിച്ചു. വിദേശികളെ ഐഎസില്‍ ചേര്‍ക്കുന്നതിലും ലോകത്തിന്റെ പല ഭാഗത്തും ആക്രമണങ്ങള്‍ നടത്തുന്നതിന് ആഹ്വാനം ചെയ്യുന്നതിലും പ്രധാന പങ്കുവഹിച്ചിട്ടുള്ള വ്യക്തിയാണിയാളെന്നും അന്താരാഷ്ട്ര സഖ്യം പറഞ്ഞു. 2014ല്‍ ഐഎസിന്റെ പ്രധാന മുഫ്തിയായി മാറിയത് മുതല്‍ അല്‍ബന്‍അലി ക്രൂരമായ കൊലപാതകങ്ങള്‍ നടത്തുന്നത് പ്രോത്സാഹിപ്പിക്കുകയും ഖിലാഫത്ത് സ്ഥാപനത്തിന് നിയമസാധുത നല്‍കുകയും ചെയ്തിരുന്നുവെന്നും പ്രസ്താവന വ്യക്തമാക്കി. ഐഎസ് തലവന്‍ അബൂബകര്‍ ബഗ്ദാദിയുമായി അടുത്ത ബന്ധമുള്ള ഒരാളാണ് കൊല്ലപ്പെട്ട അല്‍ബന്‍അലിയെന്നും പ്രസ്താവന സൂചിപ്പിച്ചു.
തുര്‍ക്കി മുബാറക് അബ്ദുല്ല അഹ്മദ് അല്‍ബന്‍അലിയുടെ ഐഎസ്/അല്‍ഖാഇദ ബന്ധം 2016 ഏപ്രില്‍ 20ന് രക്ഷാസമിതി രേഖപ്പെടുത്തിയിട്ടുണ്ട്. മേല്‍പറയപ്പെട്ട സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ഫണ്ടൊരുക്കുകയും അവ ആസൂത്രണം ചെയ്യുകയും ചെയ്യുന്നതിലെ പങ്കാളിത്തമാണ് ഇയാള്‍ക്ക് മേല്‍ ആരോപിക്കപ്പെട്ട കുറ്റം.

Related Articles