Current Date

Search
Close this search box.
Search
Close this search box.

ഏതന്‍സില്‍ സര്‍ക്കാര്‍ ചെലവില്‍ പ്രഥമ മുസ്‌ലിം പള്ളി നിര്‍മിക്കുന്നു

ഏതന്‍സ്: ഒരുപാട് കാലത്തെ കാത്തിരിപ്പിന് വിരാമം കുറിച്ചു കൊണ്ട് ഗ്രീസിന്റെ തലസ്ഥാനമായ ഏതന്‍സില്‍ മുസ്‌ലിംകള്‍ക്കായി സര്‍ക്കാര്‍ ചെലവില്‍ പള്ളി നിര്‍മിക്കുന്നു. പുതിയ പള്ളി നിര്‍മിക്കുന്നതിന് അനുവാദം നല്‍കി കൊണ്ടുള്ള നിയമം 2006-ല്‍ തന്നെ പാസായിരുന്നെങ്കിലും തീവ്രവലതുപക്ഷക്കാരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍മാണം നീണ്ടു പോവുകയായിരുന്നു. പശ്ചിമ ഏതന്‍സിലെ വൊതാനിക്കോസിലാണ് 1.05 മില്ല്യണ്‍ യൂറോ ചിലവിട്ടു കൊണ്ട് 6500 സ്‌ക്വയര്‍ ഫീറ്റില്‍ പള്ളി നിര്‍മിക്കുന്നത്.
കെട്ടിടങ്ങളുടെ ബേസ്‌മെന്റിലും മറ്റും താല്‍ക്കാലികമായി നിര്‍മിക്കപ്പെട്ട ഏതാണ്ട് നൂറിലധികം വരുന്ന അനൗദ്യോഗിക പള്ളികളിലാണ് തലസ്ഥാന നഗരിയില്‍ ജീവിക്കുന്ന 2 ലക്ഷത്തിലധികം വരുന്ന മുസ്‌ലിംകള്‍ ഇപ്പോള്‍ അവരുടെ ആരാധനാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുന്നതെന്ന് മുസ്‌ലിം അസോസിയേഷന്‍ ഓഫ് ഗ്രീസിന്റെ പ്രസിഡന്റ് നഈം അല്‍ഗന്‍ദൂര്‍ പറഞ്ഞു.
അതേസമയം മസ്ജിദ് നിര്‍മാണത്തിനെതിരെ ഒരുകൂട്ടര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏതന്‍സിലെ താല്‍ക്കാലിക മസ്ജിദുകള്‍ക്കെതിരെ തീവ്രവലതുപക്ഷക്കാരുടെ ആക്രമണം ഒരുപാട് തവണ ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ വിശ്വാസികളെ പള്ളിക്കകത്ത് പൂട്ടിയിട്ട് അക്രമികള്‍ പള്ളിക്ക് തീക്കൊടുത്തിരുന്നു.

Related Articles