Current Date

Search
Close this search box.
Search
Close this search box.

ഏകസിവില്‍ കോഡ് രാജ്യത്തെ സമാധാനം തകര്‍ക്കും: കാന്തപുരം

കോഴിക്കോട്: ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരാനുള്ള നീക്കം രാജ്യത്തെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍. ഏതു മതത്തിന്റെ നിയമങ്ങളാണു സിവില്‍ കോഡായി മാറുകയെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. ഹിന്ദുവിന്റെ ആണോ? ഇസ്‌ലാം ആണോ? െ്രെകസ്തവരുടെ ആണോ? അത്തരത്തില്‍ ഒരു വ്യക്തി നിയമം സാധ്യമല്ല. നാനാത്വത്തില്‍ ഏകത്വം തുടരുന്ന രാജ്യമാണ് ഇന്ത്യ. ഇത് ഇനിയും തുടരണം. എങ്കില്‍ മാത്രമേ സമാധാനം നിലനില്‍ക്കൂവെന്നും അദ്ദേഹം പറഞ്ഞു.
സ്വതന്ത്ര ഇന്ത്യയില്‍ 70 കൊല്ലമായി എല്ലാ മതസ്ഥരും സുഖമായാണു ജീവിക്കുന്നത്. നിലവിലെ സ്ഥിതി തുടരുന്നതാണു നല്ലത്. മതവികാരം വ്രണപ്പെടുത്തുന്ന നടപടികള്‍ കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയും സ്വീകരിക്കുമെന്നു കരുതുന്നില്ലെന്നും കാന്തപുരം കോഴിക്കോട് ഒരു ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു.

Related Articles