Current Date

Search
Close this search box.
Search
Close this search box.

ഏകസിവില്‍ കോഡിനെതിരെ ഒപ്പുശേഖരണം നവംബര്‍ നാലിന്

ചേളാരി: ഇന്ത്യയില്‍ ഒരു ഏകീകൃത സിവില്‍ നിയമം കൊണ്ടുവരാനുള്ള കേന്ദ്ര ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോബോര്‍ഡ് നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രഖ്യാപിച്ച ഒപ്പുശേഖരണം നവംബര്‍ നാലിന് സംസ്ഥാന വ്യാപകമായി നടക്കും. പള്ളികള്‍ കേന്ദ്രീകരിച്ച് പ്രത്യേകം കൗണ്ടര്‍ സ്ഥാപിച്ചും ഗൃഹസന്ദര്‍ശനം നടത്തിയും പൊതുജനങ്ങളില്‍ നിന്ന് പരമാവധി ഒപ്പുകള്‍ സമാഹരിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ മുഴുവന്‍ കീഴ്ഘടങ്ങളും മഹല്ല് കമ്മിറ്റി ഭാരവാഹികളും പ്രത്യേകം സംവിധാനങ്ങള്‍ ഒരുക്കേണ്ടതും ശേഖരിച്ച ഒപ്പുകള്‍ യഥാസമയം ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോബോര്‍ഡിന്റെ അഡ്രസില്‍ ഇമെയില്‍ ചെയ്യേണ്ടതും പ്രിന്റ് ഔട്ട് കോപ്പികള്‍ താഴെ പറയുന്ന വിധം ജില്ലാ കേന്ദ്രങ്ങളില്‍ എത്തിക്കേണ്ടതുമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാരും, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാരും അഭ്യര്‍ത്ഥിച്ചു.
ഒപ്പുശേഖരണത്തിനുള്ള ഫോറം ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

Related Articles