Current Date

Search
Close this search box.
Search
Close this search box.

എസ്.കെ.എസ്.എസ്.എഫ് മീലാദ് കാമ്പയിന്‍; ഉദ്ഘാടനം ഡിസംബര്‍ ഒന്നിന്

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവാചകന്‍ മുഹമ്മദ് നബി(സ) യുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി മീലാദ് കാമ്പയിന്‍ നടത്തും. ‘മുഹമ്മദ് നബി(സ): കുടുംബ നീതിയുടെ പ്രകാശം’ എന്നതാണ് ഈ വര്‍ഷത്തെ കാമ്പയിന്‍ പ്രമേയം. കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം ഡിസംബര്‍ ഒന്നിന് കല്‍പറ്റയില്‍ നടക്കും. ഇസ്‌ലാമിക ശരീഅത്ത് വനിതകള്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യവും അവകാശങ്ങളും സംബന്ധിച്ച വ്യാപകമായികുപ്രചാരണങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ഇവ്വിഷയകമായ പ്രവാചക ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുകയാണ് കാമ്പയിന്‍ ലക്ഷ്യമാക്കുന്നത്. കാമ്പയിന്റെ ഭാഗമായിസെമിനാറുകള്‍, മൗലിദ്മജ്‌ലിസുകള്‍, പ്രഭാഷണങ്ങള്‍, കുടുംബ സംഗമങ്ങള്‍, മത്സരങ്ങള്‍ തുടങ്ങിയവ നടക്കും.
സംഘടനയുടെ വിവിധ ഘടകങ്ങളും ഉപസമിതികളും കാമ്പയിന്റെ വിജയത്തിന് വേണ്ടി രംഗത്തിറങ്ങണമെന്ന് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അഭ്യാര്‍ത്ഥിച്ചു.

Related Articles