Current Date

Search
Close this search box.
Search
Close this search box.

എസ്.ഐ.ഒ കാമ്പസ് കേഡര്‍ കോണ്‍ഫറന്‍സ്

മലപ്പുറം: ഫാസിസ്റ്റ് വിരുദ്ധ ചെറുത്തുനില്‍പ്പിന്റെ തുടര്‍ച്ച ആരംഭിക്കേണ്ടത് കാമ്പസുകളില്‍ നിന്നാണെന്ന് എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷംസീര്‍ ഇബ്രാഹിം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി എസ്.ഐ.ഒ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കാമ്പസ് കേഡര്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അജ്മല്‍ കാരക്കുന്ന് അധ്യകഷ വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പുക്കോട്ടൂര്‍, സ്വാലഹ് കോട്ടപ്പള്ളി, എ.ടി ഷറഫുദ്ദീന്‍, വാഹിദ്, ഹംദ, ആയിശ നൗറിന്‍ എന്നിവര്‍ സംസാരിച്ചു. കാമ്പസ് സെ്ര്രകട്ടറി ഡോ.സഫീര്‍ താനൂര്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ഷാന്‍ ബസ്മല നന്ദിയും പറഞ്ഞു.

Related Articles