Current Date

Search
Close this search box.
Search
Close this search box.

എസ്.എഫ്.ഐയുടെ റാഗിംഗ് ഭീകരതയെ ചെറുത്ത് തോല്‍പ്പിക്കും: എസ്.ഐ.ഒ

കോഴിക്കോട്: കാമ്പസുകളില്‍ എസ്.എഫ്.ഐ നടപ്പാക്കിക്കൊണ്ടിരിക്കുന്ന റാഗിങ്ങ് ഭീകരതയെ വിദ്യാര്‍ത്ഥികളെ അണിനിരത്തി ചെറുത്ത് തോല്‍പ്പിക്കുമെന്ന് എസ്.ഐ.ഒ സെക്രട്ടറി ശിയാസ് പെരുമാതുറ പറഞ്ഞു. കുസാറ്റ് കാമ്പസില്‍ എസ്.എഫ്.ഐ സമരത്തില്‍ പങ്കെടുത്തില്ല എന്ന് പറഞ്ഞ് വിദ്യാര്‍ഥിയെ ശാരീരികമായും മാനസികനമായ പീഢിപ്പിക്കുകയും അത് ആ വിദ്യാര്‍ഥി ആത്മഹത്യ ശ്രമത്തിന് കാരണമാവുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ കാമ്പസുകളിലെ എസ്.എഫ്.ഐ യുടെ റാഗിംഗ് ഭീകരതക്കും കാമ്പസ് പോലീസിംഗിനുമെതിരെ  എസ്.ഐ.ഒ ജില്ലാ കമ്മറ്റി കോഴിക്കോട് നടത്തിയ പ്രതിഷേധ  കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘ് പരിവാര്‍ ഏകാധിപത്യങ്ങള്‍ക്കെതിരെ രാജ്യത്തെ കാമ്പസുകളില്‍ തീക്ഷ്ണമായ പോരാട്ടങ്ങള്‍ നടന്നു കൊണ്ടിരിക്കുന്ന അവസരത്തില്‍ കേരളത്തിലെ കാമ്പസുകളില്‍ സ്റ്റാലിനിസ്റ്റ് ഏകാധിപത്യം നടപ്പാക്കാന്‍ ശ്രമിക്കുന്ന എസ്.എഫ്.ഐ ചരിത്രത്തിന്റെ ചവറ്റു കൊട്ടയിലേക്ക് എടുത്തെറിയപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ എസ്.ഐ.ഒ ജില്ല പ്രസിഡന്റ് നഈം ഗഫൂര്‍ അധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ സംസ്ഥാന കാമ്പസ് സമിതി അംഗം  അമീന്‍ റിയാസ്, ജില്ല സെക്രട്ടറിമാരായ മുനീബ് എലങ്കമല്‍, അസ്‌ലഹ് കിഴക്കുംമുറി എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് മുസ്‌ലിഹ് പെരിങ്ങളം, നഈം ഓമശ്ശേരി, ഷഹബാസ് മുറാദ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles