Current Date

Search
Close this search box.
Search
Close this search box.

എല്ലാ ഭിന്നതകളെയും മാറ്റിവെച്ച് ഫാഷിസത്തിനെതിരെ ഒന്നിക്കുക: കെ.ഇ.എന്‍

കുവൈത്ത് സിറ്റി: മതന്യൂനപക്ഷങ്ങള്‍ക്കും  ദലിതുകള്‍ക്കുകമെതിരെ ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തില്‍ മതേതര ജനാധിപത്യ വിശ്വാസികളെയും മനുഷ്യസ്‌നേഹികളെയും അണിനിരത്തി കെ.ഐ.ജി കുവൈത്ത് ‘ഫാഷിസ്റ്റ് വിരുദ്ധ സഹോദര്യ സംഗമം’ സംഘടിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് 5.30ന് അബ്ബാസിയ ടൂറിസ്റ്റിക് പാര്‍ക്കിന് സമീപമുള്ള മറീന ഹാളില്‍ നടന്ന പരിപാടിയി്ല്‍ പ്രമുഖ എഴുത്തുകാരനും വാഗ്മിയുമായ കെ.ഇ.എന്‍. കുഞ്ഞഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ക്ലാസിക്ക്ല്‍ ഫാഷിസത്തേക്കാള്‍ അപകടകരവും ആഴത്തി്ല്‍ വേരുകളുള്ളതുമാണ് ഇന്ത്യന്‍ ഫാഷിസമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ വൈവിധ്യവും നിലനിര്‍ത്തിക്കൊണ്ട് തന്നെ ജനാധിപത്യ സംരക്ഷണത്തിനായി ഒരുമിക്കണം. ജാതിമേ്ല്‍ക്കോയ്മയുടെ ഭാഗമായ അദൃശ്യ ഭരണകൂടവും ഫാഷിസ്റ്റ് പ്രത്യക്ഷ ഭരണകൂടവും ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണ്. ഈ വെല്ലുവിളിയെ വിലകുറച്ച് കാണരുത്. ഇന്ത്യന്‍ ഭരണഘടന വിഭാവന ചെയ്യുന്ന മതനിരപേക്ഷ, ജനാധിപത്യ മൂല്യങ്ങള്‍ക്ക് കനത്ത ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. എല്ലാ ഭിന്നതകളും മാറ്റിവെച്ച് ഈ വിപത്തിനെതിരെ ഒന്നിച്ചണിനിരക്കേണ്ടത് അനിവാര്യമാണ്. ഈ ഘട്ടത്തിലും നാം ഉണര്‍ന്ന് പ്രവര്‍ത്തിച്ച് പ്രതിരോധം ഉയര്‍ത്തിയില്ലെങ്കി്ല്‍ രാജ്യത്തിന്റെ ഭാവി അപകടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.ഐ.ജി പ്രസിഡന്റ് ഫൈസ്ല്‍ മഞ്ചേരി അധ്യക്ഷത വഹിച്ചു. ഫാഷിസത്തെ ചെറുക്കാന്‍ തങ്ങളെ പിന്തുണക്കണമെന്നാണ് കോണ്ഗ്രസും ഇടതുപക്ഷവും  വെവ്വേറെനിന്ന് പറയുന്നത്. സന്ദര്‍ഭത്തിന്റെ അനിവാര്യത മനസ്സിലാക്കി കോണ്ഗ്രസും ഇടതുപക്ഷവും ഒരുമിച്ച് നി്ല്‍ക്കണമെന്നും അപ്പോള്‍ മതനിരപേക്ഷ സമൂഹം അവരെ ഒന്നിച്ച് ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ ജോണ് മാത്യൂ, കല കുവൈത്ത് ജനറ്ല്‍ സെക്രട്ടറി ജെ. സജി, സീറോ മലബാര്‍ സഭ പ്രതിനിധി ജോര്‍ജ് കാലയി്ല്‍, കല ആര്‍ട്ട് കുവൈത്ത് പ്രസിഡന്റ് സാംകുട്ടി തോമസ്, ഒ.ഐ.സി.സി പ്രതിനിധി കൃഷ്ണന്‍ കടലുണ്ടി, ഐ.എം.സി.സി ചെയര്‍മാന്‍ സത്താര്‍ കുന്നി്ല്‍, കുവൈത്ത് കെ.എം.സി.സി പ്രതിനിധി ബഷീര്‍ ബാത്ത, ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രതിനിധി സയ്യിദ് അബ്ദുറഹ്മാന്‍, കെ.കെ.ഐ.സി ജനറ്ല്‍ സെക്രട്ടറി ടി.പി. അബ്ദു്ല്‍ അസീസ്, ആം ആദ്മി സൊസൈറ്റി പ്രസിഡന്റ് മുബാറക് കാമ്പ്രത്ത്, കെ.കെ.എം.എ വൈസ് ചെയര്‍മാന്‍ അബ്ദു്ല്‍ ഫത്താഹ് തയ്യി്ല്‍, തനിമ ചെയര്‍മാന്‍ ബാബുജി ബത്തേരി, കേരള അസോസിയേഷന്‍ കുവൈത്ത് പ്രതിനിധി ശ്രീംലാ്ല്‍ മുരളി, വെ്ല്‍ഫെയര്‍ കേരള കുവൈത്ത് വൈസ് പ്രസിഡന്റ് അനിയന്‍ കുഞ്ഞ്, വനിതാ വേദി നേതാവ് ടോളി തോമസ്, ഇസ്ലാമിക് വിമന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് മഹ്ബൂബ അനീസ്, യൂത്ത് ഇന്ത്യ പ്രസിഡന്റ് സി.കെ. നജീബ്, ഇസ്‌ലാമിക് കൗണ്‌സി്ല്‍ നേതാവ് ഹംസ ബാഖവി, പി.സി.എഫ് പ്രതിനിധി അഹമ്മദ് കീരിത്തോട് എന്നിവര്‍ സംസാരിച്ചു.
ഡോക്യുമെന്ററി അവതരണത്തിന്‍ റഫീഖ് ബാബു, ജസീ്ല്‍, ഫാഇസ് എന്നിവര്‍ നേതൃത്വം ന്‍ല്‍കി. കെ.ഐ.ജി വൈസ് പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍ സമാപന പ്രസംഗം നിര്വഹിച്ചു. ആക്ടിങ് ജനറ്ല്‍ സെക്രട്ടറി എം.കെ. നജീബ് സ്വാഗതവും വെസ്റ്റ് മേഖല പ്രസിഡന്റ് ഫിറോസ് ഹമീദ് നന്ദിയും പറഞ്ഞു. മനാഫ് പുറക്കാട് ഖിറാഅത്ത് നടത്തി.

 

Related Articles