Current Date

Search
Close this search box.
Search
Close this search box.

എയിംസ് എന്‍ട്രന്‍സ്; ശിരോവസ്ത്രം വിലക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: എയിംസ് പരീക്ഷയില്‍ ശിരോവസ്ത്രം വിലക്കരുതെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. പരീക്ഷക്ക് ഒരു മണിക്കൂര്‍ മുമ്പ് വിദ്യാര്‍ഥികള്‍ പരിശോധനക്ക് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. എയിംസ് പരീക്ഷക്ക് ശിരോവസ്ത്രം നിരോധിച്ചുകൊണ്ടുള്ള ഉത്തരവിനെതിരെ എസ്.ഐ.ഒയും ജി.ഐ.ഒയും നല്‍കിയ ഹരജിയിലാണ് കോടതിയുടെ നിര്‍ദേശം.
മേയ് 28ന് നടക്കുന്ന പരീക്ഷ എഴുതാന്‍ ഹാജരാകുന്ന കുട്ടികള്‍ ശിരോവസ്ത്രമോ തലപ്പാവോ ധരിക്കാന്‍ പാടില്ലെന്ന നിബന്ധന റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷനും (എസ്.ഐ.ഒ) ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷനും (ജി.ഐ.ഒ) ഹരജി നല്‍കിയിരുന്നു. സ്ത്രീകള്‍ ശിരോവസ്ത്രം ധരിക്കുകയെന്നത് മതപരമായ ആചാരത്തിന്റെ ഭാഗമാണെന്നും മുഖമൊഴികെയുള്ള ശരീരഭാഗങ്ങള്‍ മറച്ചു പുറത്തിറങ്ങണമെന്ന മതപരമായ നിര്‍ദേശം പാലിക്കാതിരിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി. കേന്ദ്ര സര്‍ക്കാറും എയിംസും ഒരാഴ്ചക്കകം വിശദീകരണം നല്‍കണമെന്ന് നേരത്തെ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

Related Articles