Current Date

Search
Close this search box.
Search
Close this search box.

എയിംസ് എന്‍ട്രന്‍സ് ശിരോവസ്ത്ര വിലക്ക്; ഹരജികള്‍ ഇന്ന് പരിഗണിക്കും

കൊച്ചി: ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ (എയിംസ്) പ്രവേശന പരീക്ഷക്ക് ശിരോവസ്ത്രം വിലക്കിയതിനെതിരായ ഹരജികള്‍ ഹൈകോടതി ഇന്ന് (ബുധനാഴ്ച) പരിഗണിക്കും. മേയ് 28ന് നടക്കുന്ന പരീക്ഷ എഴുതാന്‍ ഹാജരാകുന്ന കുട്ടികള്‍ ശിരോവസ്ത്രമോ തലപ്പാവോ ധരിക്കാന്‍ പാടില്ലെന്ന നിബന്ധന റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷനും (എസ്.ഐ.ഒ) എം.എസ്.എഫിന്റെ വനിത സംഘടനയും ചില വിദ്യാര്‍ഥിനികളുമാണ് ഹരജി നല്‍കിയത്.
സ്ത്രീകള്‍ ശിരോവസ്ത്രം ധരിക്കുകയെന്നത് മതപരമായ ആചാരത്തിന്റെ ഭാഗമാണെന്നും മുഖമൊഴികെയുള്ള ശരീരഭാഗങ്ങള്‍ മറച്ചു പുറത്തിറങ്ങണമെന്ന മതപരമായ നിര്‍ദേശം പാലിക്കാതിരിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി. കേന്ദ്ര സര്‍ക്കാറും എയിംസും ഒരാഴ്ചക്കകം വിശദീകരണം നല്‍കണമെന്ന് കോടതി കഴിഞ്ഞ ദിവസം ഇടക്കാല ഉത്തരവിട്ടിട്ടുണ്ട്.

Related Articles