Current Date

Search
Close this search box.
Search
Close this search box.

എയര്‍ പനോരമ മീഡിയാ ശില്‍പശാല സംഘടിപ്പിച്ചു

മലപ്പുറം: ജമാഅത്തെ ഇസ്്ലാമി ജില്ലാ മീഡിയാ സെല്‍ സംഘടിപ്പിക്കുന്ന ‘എയര്‍ പനോരമ’ മീഡിയാ ശില്‍പശാലക്ക് കോട്ടക്കല്‍ പറപ്പൂര്‍ ഇസ്്ലാമിയാ കോളജില്‍ തുടക്കമായി. ജില്ലാ വൈസ് പ്രസിഡന്റ് പി.കെ ഹബീബ് ജഹാന്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു.

മലപ്പുറം പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് ഐ. സമീല്‍, മീഡിയാവണ്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍ സാജിദ് അജ്മല്‍, ഓണ്‍ എയര്‍ മീഡിയ കോഡിനേറ്റര്‍ നൗഷാദ് ആലവി, അല്‍ജാമിഅ മീഡിയാ കോഡിനേറ്റര്‍ സുഹൈറലി തിരുവഴാംകുന്ന്, കാരറ്റ് മീഡിയ ഡയരക്ടര്‍ യാസര്‍ അറഫാത്ത് തുടങ്ങിയവര്‍ മീഡിയ റിലേഷന്‍, പ്രിന്റ് മീഡിയ, സോഷ്യല്‍ മീഡിയ, ഫോട്ടോഗ്രഫി, പോസ്റ്റര്‍ & വീഡിയോ നിര്‍മാണം, ഷോര്‍ട്ട് ഫിലിം നിര്‍മാണം തുടങ്ങിയ സെഷനുകള്‍ നിയന്ത്രിച്ചു.

ജില്ലാ മീഡിയാ കോഡിനേറ്റര്‍ പി.എം. മീരാന്‍അലി അധ്യക്ഷത വഹിച്ചു.
ക്യാമ്പംഗങ്ങള്‍ നിര്‍മിച്ച ഷോര്‍ട്ട് ഫിലിമുകളുടെ സ്‌ക്രീനിങ്, വിഷ്വല്‍ മീഡിയ ട്രെയ്നിങ്, സര്‍ട്ടിഫിക്കറ്റ് വിതരണം തുടങ്ങിയ പരിപാടികളോടെ ശില്‍പശാല ഇന്ന് സമാപിക്കും. സമാപനസെഷനില്‍ ജമാഅത്തെ ഇസ്്ലാമി ജില്ലാ സെക്രട്ടറി സി.എച്ച്. ബഷീര്‍ സംസാരിക്കും.

Related Articles