Current Date

Search
Close this search box.
Search
Close this search box.

എന്തുവന്നാലും ഇനി പിളര്‍പ്പിലേക്കില്ല: യഹ്‌യ സിന്‍വാര്‍

ഗസ്സ: ഏത് സാഹചര്യമായാലും ഇനി പിളര്‍പ്പിലേക്ക് മടക്കമില്ലെന്നും അനുരജ്ഞനത്തിന്റെ എല്ലാ കടമ്പകളും പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങളില്‍ അത് വളരെ ഗൗരവമുള്ളതാണെന്നും ഗസ്സയിലെ ഹമാസ് അദ്ധ്യക്ഷന്‍ യഹ്‌യ സിന്‍വാര്‍. ഫതഹ് പാര്‍ട്ടിയുമായുളള ചര്‍ച്ചക്കു വേണ്ടി ഹമാസ് സംഘം കെയ്‌റോയിലേക്ക് പുറപ്പെടുന്നതിനു മുമ്പ് ഫലസ്തീനിലെ മുഴുവന്‍ ഫലസ്തീന്‍ ഗ്രൂപ്പുകളുമായി നടന്ന കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഫലസ്തീന്‍ ഐക്യത്തെ പരിഗണിച്ചാണ് രാഷ്ട്രത്തിന്റെ തുടര്‍ന്നുള്ള പദ്ധതികള്‍ മുന്നോട്ടു പോവുക. ഫലസ്തീന്‍ പ്രശ്‌നത്തെ കുഴിച്ചുമൂടാനുള്ള ശ്രമങ്ങളെ തടയാനുള്ള മാര്‍ഗവും അതുതന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. അനുരജ്ഞന പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണത്തിലും അതിനെ തകര്‍ക്കാനുള്ള എല്ലാവിധ ശ്രമങ്ങളും തടയുന്നതിലുമുള്ള ഫലസ്തീന്‍ വിഭാഗങ്ങളുടെ മുഖ്യ പങ്കും അദ്ദേഹം ചൂണ്ടിക്കാണിച്ചു. വരുന്ന ബുധനാഴ്ച കെയ്‌റോയില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചകളില്‍ എല്ലാ ഫലസ്തീന്‍ ഗ്രൂപ്പുകളുമായി ഹമാസ് നിരന്തരം ബന്ധപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.
അനുരജ്ഞനത്തെപ്പറ്റി ചര്‍ച്ച ചെയ്യാനും ഗസ്സയില്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കാന്‍ ഭരണകൂടത്തെ പ്രാപ്തമാക്കുന്നതിനുമായി ഫതഹ്-ഹമാസ് കൂടിക്കാഴ്ച നടക്കുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ഗസ്സയില്‍ കഴിഞ്ഞ ബുധനാഴ്ച ഭരണകൂടത്തിന്റെ പ്രതിവാര സമ്മേളനം നടന്നിരുന്നു. എന്നാല്‍ ഗസ്സയെ പൂര്‍ണമായി ഏറ്റെടുക്കുന്നതും ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് സ്വീകരിച്ച ശിക്ഷാ നടപടികള്‍ പിന്‍വലിക്കുന്നതുമായ ബന്ധപ്പെട്ട ചില സുപ്രധാന തീരുമാനങ്ങള്‍ കൊയ്‌റോ ചര്‍ച്ച കഴിയുന്നതു വരേക്ക് മാറ്റിവെക്കുകയായിരുന്നു.

Related Articles